Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേട്ടാൽ അവിശ്വസനീയമായി തോന്നുന്ന ഈ സംഭവം നടന്നത് ചൈനയിലാണ്. 44 കാരനായ കെൻ എന്ന ചൈനീസ് യുവാവിനാണ് ഇത്തരമൊരു അവസ്ഥയുണ്ടായത്.
കഠിനമായ വയറുവേദനയെതുടർന്ന് ഭാര്യയുടെ കൂടെ ഡോക്ടറെ കാണിക്കുവാൻ വന്നതായിരുന്നു കെൻ. യൂറിൻ ടെസ്റ്റ് നടത്തിയപ്പോൾ അമിതമായ ബ്ലീഡിങും കണ്ടെത്തി. കാരണം എന്താണെന്ന് അറിയുവാൻ ഡോക്ടർ സ്കാനിങ്ങ് അടക്കം വിദഗ്ദ പരിശോധനയും നടത്തി. സ്കാനിംഗ് റിപ്പോർട്ട് വന്നപ്പോൾ ഡോക്ടർ ഞെട്ടിയിരിക്കുകയാണ്.
കെനിന് സ്ത്രീകളെ പോലെ ഗർഭപാത്രവും അണ്‌ഡാശയം ഉണ്ടെന്ന്. സ്ത്രീകളിൽ ഉണ്ടാകുന്ന ആര്‍ത്തവതതിന്റെ ലക്ഷണങ്ങളാണ് ഈ യുവാവിനും ഉണ്ടായിരിക്കുന്നത്.
‘കണ്‍ജെനിറ്റൽ അട്രേണൽ ഹൈപെർപാസിയ’ എന്ന അപൂർവ രോഗമാണ് കെനിന് എന്നാണ് ഡോക്ടർ പറയുന്നത്.ഇത് ഒരുതരം ജനിതക രോഗമാണ്.ഈ അസുഖം വന്നയാൾക്ക് ഒരിക്കലും ലൈംഗികജീവിതത്തിന് സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു .അതേസമയം കഴിഞ്ഞ 10 വർഷമായി തൻറെ ദാമ്പത്യ ജീവിതത്തിനിടയ്ക്ക് ഒരു പ്രശ്നവും ഈ അസുഖം മൂലം ഉണ്ടായിട്ടില്ലെന്നാണ് കെൻ പറയുന്നത്. ഹോർമോണ്‍ വ്യതിയാനം മൂലം ഉണ്ടാകുന്ന അപൂർവങ്ങളായി മാത്രം കാണപ്പെടുന്ന ഈ അസുഖത്തിൻറെ ചികിത്സയ്ക്ക് വൻ ചിലവ് വരുമെന്നാണ് ഡോക്ടർ പറയുന്നത് .കെനിനെ ചികിത്സിച്ച് മാറ്റുവാനുള്ള സമയവും അതിക്രമിച്ചെന്നും അദ്ദേഹം പറയുന്നു.
Leave a Reply