Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 9:34 am

Menu

Published on February 8, 2014 at 11:05 am

സ്വർണ്ണക്കടത്തിനായി വിഴുങ്ങിയ 45 പവൻ സ്വര്‍ണം പുറത്തെടുത്തത് ആറാം ദിവസം

45-pavan-gold-removed-from-smugglers-boady

സ്വർണ്ണക്കടത്തിനായി  45 പവൻറെ  സ്വര്‍ണ്ണം ഗുളികകളാക്കി വിഴുങ്ങിയ കാസര്‍ഗോഡ് സ്വദേശിയുടെ വയറ്റില്‍ നിന്നും സ്വര്‍ണ്ണം പുറത്തെടുത്തത് ആറാം ദിവസത്തില്‍.കാസര്‍കോട് ഉദുമ സ്വദേശി ശശിധരൻറെ  വയറ്റിൽ നിന്നാണ് ഡോക്ടര്‍മാര്‍ സ്വര്‍ണം പുറത്തെടുത്തത്.മലദ്വാരത്തിലൂടെ ഉപകരണം കടത്തിയുള്ള കൊളോണോസ്‌കോപ്പി വഴിയാണ് 29 സ്വര്‍ണഗുളികകള്‍ പുറത്തെടുത്തത്. ഇവ 45 പവനിലേറെ വരും.കഴിഞ്ഞ ആഴ്ചയിലാണ് ദുബായില്‍നിന്ന് സ്വര്‍ണഗുളികകള്‍ വിഴുങ്ങി ശശിധരന്‍ നാട്ടിലെത്തിയത്. മംഗലാപുരം വിമാനത്താവളംവഴി നാട്ടിലെത്തിയ ഇയാള്‍ സുരക്ഷിതമായി വീട്ടിലെത്തിയെങ്കിലും സ്വര്‍ണം പുറത്തെടുക്കാനായില്ല.നാട്ടിലെത്തി വയറിളക്കി ഗുളികകള്‍ പുറത്തെടുക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, വയറിളക്കിയിട്ടും ഗുളികകള്‍ പുറത്തുവന്നില്ല. തുടര്‍ന്ന് വയറുവേദനയും ശാരീരികാസ്വാസ്ഥ്യവും കലശലായതോടെ യുവാവ് ചികിത്സ തേടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ സ്‌കാനിങ്ങില്‍ വയറ്റില്‍ സ്വര്‍ണം കണ്ടെത്തി. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പോലീസും എത്തിയതോടെ ഇയാള്‍ കുടുങ്ങുകയായിരുന്നു.ഇയാള്‍ക്കെതിരെ പോലീസ് കേസ്  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News