Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭോപ്പാല്‍: മധ്യപ്രദേശുകാരനായ ഈ യുവാവിന്റെ വയറില്‍ നിന്നും കിട്ടിയത് അഞ്ച് കിലോ ഇരുമ്പ്. 263 നാണയങ്ങളും 100 ആണികളും ഇതില്‍ ഉള്‍പ്പെടും എന്നത് അതിലും അതിശയമുളവാക്കുന്ന കാര്യം. ശസ്ത്രക്രിയയെ തുടര്‍ന്നാണ് ഇത്രയും ഇരുമ്പ് പുറത്തെടുത്തത്.
നവംബര്‍ 18ന് അതിയായ വയറുവേദന വന്നതിനെ തുടര്‍ന്ന് സാത്‌ന ജില്ലയിലെ സൊഹാവലില്‍ നിന്നുള്ള 35കാരനായ മുഹമ്മദ് മക്‌സുദിനെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായിരുന്നു. എക്‌സ്‌റേ എടുത്തപ്പോള്‍ വയറിനുള്ളില്‍ ഇരുമ്പിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഡോക്ടര്‍മാര്‍ ആദ്യം ഭക്ഷ്യ വിഷബാധയാണെന്നാണ് കരുതിയിരുന്നെങ്കിലും പിന്നീട് എക്‌സ്‌റേ എടുത്തപ്പോഴാണ് വയറുവേദനയുടെ യഥാര്‍ത്ഥ കാരണം വ്യക്തമായതെന്നും ചികിത്സിച്ച ഡോക്ടര്‍ പ്രിയങ്ക ശര്‍മ്മ പറയുന്നു. ഇത്രയധികം ഇരുമ്പ് ഇയാള്‍ വിഴുങ്ങിയത് എന്തിനാണെന്ന് ഇനിയും ഡോക്ടര്‍മാര്‍ക്ക് മനസ്സിലായിട്ടില്ല.
ആറു ഡോക്ടര്‍മാര്‍ ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നാണയങ്ങളും ആണികളും ഉള്‍പ്പെടെ ഇത്രയും ഇരുമ്പ് ഇയാളുടെ വയറിനുള്ളില്‍ നിന്ന് നീക്കംചെയ്തത്. 263 നാണയങ്ങള്‍, നാല് സൂചികള്‍, നൂറോളം ആണികള്‍, പത്തിലധികം ഷേവിങ് ബ്ലേഡുകള്‍, കുപ്പി ചില്ലുകള്‍ തുടങ്ങി പല വിധ സാധനങ്ങള്‍ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തു.
Leave a Reply