Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജമ്മുകാശ്മീര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്പ്.സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യം അഞ്ച് തീവ്രവാദികളെ വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത് മൂന്നാം തവണയാണ് കുപ്‌വാരയില്‍ തീവ്രവാദി ആക്രമണം നടക്കുന്നത്. കുപ്‌വാരയില്‍ ശനിയാഴ്ച്ച മുതല്‍ ആരംഭിച്ച പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഇവിടെ മാത്രം രണ്ട് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. കെരന്‍ സെക്ടറിലുണ്ടായ മറ്റൊരു ഏറ്റമുട്ടലിലാണ് ഒരു സൈനികനും തീവ്രവാദിയും കൊല്ലപ്പെട്ടത്. മൂന്ന് തീവ്രവാദികള്‍ വനത്തില്‍ ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വനമേഖലയായതും കാലാവസ്ഥയും തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കല്‍ നിന്നും വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു.ഇതേമേഖലയില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും നാല് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ നാല് എകെ 47 തോക്കുക്കള്‍ കണ്ടെടുത്തിരുന്നു.ഒരു മാസത്തിനിടെ മാത്രം ഇരുപതില്‍ അധികം തവണയാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായിരിക്കുന്നത്. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്ന സാഹചര്യത്തില്‍ കരാര്‍ ലംഘനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കണമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും വ്യക്തമാക്കിയിരുന്നു.
Leave a Reply