Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മളിൽ പലരും പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോൾ ചെറിയ പുള്ളിക്കുത്തോ,പുഴുക്കുത്തോ ഉള്ളവ ഒഴിവാക്കി നല്ലത് മാത്രം വാങ്ങി സംതൃപ്തിയോടെ പോരുമ്പോൾ വിഷമടങ്ങിയ പഴങ്ങളും പച്ചക്കറികളുമാണ് വാങ്ങിച്ചതെന്ന് നമ്മൾ അറിയാറില്ല.കടകളിൽ നിന്നും വാങ്ങിയ പച്ചക്കറി കഴിക്കുമ്പോൾ ദിവസവും കീടനാശിനികളുടെ വിഷം നമ്മുടെ ശരീരത്തിൽ എത്തിപ്പെടുന്നു.ഇത് മൂലം പല രോഗങ്ങളും വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താഴെ കൊടുത്തിട്ടുള്ള ഈ അഞ്ച് പഴങ്ങളും പച്ചക്കറികളും ദിവസവും കഴിച്ചാൽ ആരോഗ്യം കേടാകുമെന്ന് വിദഗ്ദർ പറയുന്നു.
1.ആപ്പിൾ

–
ആപ്പിൾ കുരുവിൽ ചെറിയ തോതിൽ സയനൈഡ് അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ദർ പറയുന്നു. ഇത് ധാരാളം കഴിക്കുന്നത് മൂലം പല രോഗവും വരാൻ സാദ്ധ്യതയുണ്ട്.ആപ്പിളിൻറെ ഒരു കുരുവിൽ 0.6mg സയനൈഡ് സയനൈഡ് അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. ആപ്പിൾ കഴിക്കുമ്പോൾ അതിൻറെ കുരു അധികവും നമ്മൾ ഒഴിവാക്കാറുണ്ട്.എന്നാൽ ചില ആളുകൾ ആപ്പിൾ കഴിക്കുമ്പോൾ അതിനോടൊപ്പം അതിന്റെ കുരു കൂടെ ചവച്ചരച്ചു കഴിക്കാറുണ്ട്.
2. ചെറിപ്പഴം

–
പോഷകങ്ങളുടെ കലവറയാണ് ചെറിപ്പഴങ്ങളെന്ന് പറയാറുണ്ട്. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്‍റ്സിന്‍റെ സാന്നിധ്യം ഹൃദ്രോഗത്തെയും സന്ധിവാതത്തെയും ചെറുക്കന്‍ സഹായിക്കുന്നതാണ്. എന്നാൽ ചെറിപ്പഴത്തിലെ വിത്ത് അപകടകാരിയാണ്.ഇതിൻറെ കുരു വായിലിട്ട് അലിയിക്കുമ്പോഴും, കടിച്ച് തിന്നുമ്പോഴും ഹൈഡ്രജൻ സയനൈഡ് ആസിഡ് പുറപ്പെടുവിക്കുന്നു.
3.ത്രികോല്പക്കൊന്ന
പുഡ്ഡിംഗ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നവയാണ് ത്രികോല്പക്കൊന്ന. ഇത് കൊറോസിവ് ആസിഡിനൊപ്പം വിഷാംശമുള്ളതാണ്.മാത്രമല്ല ഇത് വെള്ളം,സോഡ ചേർക്കുന്നത് കൂടുതൽ ഹാനികരമാണ്.
4. ഉരുളക്കിഴങ്ങ്

–
പച്ച നിറമുള്ള ഉരുളക്കിഴങ്ങ് കഴിക്കുന്നത് ക്ഷീണത്തിന് കാരണമായേക്കും. കാരണം പച്ച നിറമുള്ള ഉരുളക്കിഴങ്ങിൽ ഗ്ലൈക്കോൾക്കലോയ്ഡ് വിഷാംശം അടങ്ങിയിട്ടുണ്ട്.കൂടാതെ ഇതിൻറെ തണ്ടും ഇലകളും വിഷാംശമുള്ളതാണ്.ഇത് ചിലപ്പോൾ നിങ്ങളെ കോമയിലേക്ക് നയിക്കാനും സാദ്ധ്യതയുണ്ട്.
5.തക്കാളി

–
തക്കാളി കഴിക്കാൻ ഉപയോഗിക്കുന്നതിന് മുമ്പ് അതിൻറെ തണ്ടുകളും ഇലകളും നീക്കം ചെയ്യുക.കാരണം ഇതിൽ ഗ്ലൈക്കോൾക്കലോയ്ഡ് വിഷാംശം അടങ്ങിയിട്ടുണ്ട്.ഇത് ഉദരരോഗങ്ങൾക്ക് കാരണമാകുന്നു.
Leave a Reply