Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:54 pm

Menu

Published on October 28, 2015 at 4:14 pm

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് 5 വയസ്സുകാരന് വിരലുകള്‍ നഷ്ടമായി

5-year-old-mp-boy-loses-5-fingers-in-mobile-blast

ഭോപ്പാല്‍: ഗെയിം കളിക്കുന്നതിനിടയില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച്   അഞ്ചു വയസ്സുകാരന് ഒരു കൈയിലെ അഞ്ചു വിരലുകളും നഷ്ടമായി. ഹരിപ്രസാദ് എന്നയാളുടെ മകന്‍ അജയ്ക്കാണ് വിരലുകള്‍ നഷ്ടമായത്. ബുധനാഴ്ച ബിലാപുര ഗ്രാമത്തിലായിരുന്നു നടുക്കുന്ന  സംഭവം .  ചാര്‍ജജ് ചെയ്യാന്‍ വെച്ചിരുന്ന പിതാവിന്റെ ഫോണില്‍ അജയ് ഗെയിം കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടിത്തെറിയുണ്ടായത്.കളിക്കിടയില്‍ ഫോണ്‍ ചൂടാകുകയായിരുന്നു. എന്നാല്‍ കളിയുടെ ശ്രദ്ധയില്‍ അജയ് ഇതറിഞ്ഞില്ല. ചൂടു കൂടി ഒടുവില്‍ അജയുടെ കയ്യിലിരുന്ന് ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.പരിക്കേറ്റ് അജയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിരലുകള്‍ക്ക് സാരമായി പരിക്കേറ്റതിനാല്‍ അഞ്ചു വിരലുകളും മുറിച്ചു മാറ്റുകയായിരുന്നു. വിരലുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ എത്തിക്കാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നുമില്ല. തുടർന്ന്  മാതാപിതാക്കള്‍ ഫോണ്‍ കമ്പനിക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News