Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : കോണ്‍ഗ്രസ്സിൻറെ ഭരണം അവസാനിപ്പിച്ച നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് 50 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. ഡൽഹിയിൽ ഒരു മൊബൈൽ ചാർജർ നിർമ്മാണ യൂണിറ്റ് നടത്തി വരികയായിരുന്ന രാധേ ശ്യാം എന്നയാളാണ് മനം നൊന്ത് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.തൻറെ മാതാപിതാക്കളെ ബഹുമാനിക്കാതെ ഭാര്യയും മക്കളും ഭാര്യയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ആവശ്യത്തിലധികം ബഹുമാനം നൽകുന്നതിൽ മനം നൊന്താണ് രാധേ ശ്യാം ആത്മഹത്യ ചെയ്തത്. തൻറെ ജീവിതത്തിൽ മുഴുവൻ നിരാശയാണെന്നും കോണ്‍ഗ്രസ്സിൻറെ ഭരണം അവസാനിപ്പിച്ച് തനിക്ക് ഏക ആശ്വാസം നൽകിയ മോദിക്ക് നന്ദി പറയുന്നുവെന്നും രാധേശ്യാമിൻറെ ആത്മഹത്യാകുറിപ്പിൽ പറയുന്നു. തൻറെ ഭാര്യ അവരുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വേണ്ടി പണം ചിലവാക്കുന്നതിനെ കുറിച്ചും രാധേശ്യാം കുറ്റപ്പെടുത്തിയിട്ടുണ്ട്.പകൽ 11 മണിയോടെ മുറിക്കകത്തെ ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ട് വീട്ടുകാർ പോലീസിനെ വിവരം അറിയിച്ചു.ഇതിനെ തുടർന്ന് പോലീസെത്തി രാധേശ്യാമിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Leave a Reply