Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 10:19 am

Menu

Published on November 3, 2014 at 9:55 am

പാകിസ്ഥാനിലെ വാഗാ അതിര്‍ത്തിയില്‍ ചാവേർ ആക്രമണം:55 മരണം

55-killed-in-suicide-attack-at-wagah-in-pakistan

ലാഹോർ: പാകിസ്ഥാനിലെ ലാഹോറില്‍ വാഗാ അതിര്‍ത്തിയ്ക്ക് സമീപമുണ്ടായ ചാവേറാക്രമണത്തിൽ രണ്ടു സൈനികരും സ്ത്രീകളും കുട്ടികളുമടക്കം 55 പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.ഞായറാഴ്ച വൈകുന്നേരം 6.12-നാണ് സ്‌ഫോടനമുണ്ടായത്. വാഗാ അതിര്‍ത്തിയിലെ പരേഡ് മൈതാനത്തിന് പുറത്തായിരുന്നു സ്‌ഫോടനം. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പതാക താഴ്ത്തുന്ന ഔദ്യോഗിക ചടങ്ങ് കണ്ട് മടങ്ങുന്നവരാണ് കൊല്ലപ്പെട്ടത്. മൈതാനത്തിന്റെ ഗേറ്റിന് സമീപത്തെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. . 18 വയസ്സുകാരനാണ് ആക്രമണം  നടത്തിയതെന്ന് സംശയിക്കുന്നതായി  പഞ്ചാബ് പോലീസ് മേധാവി മുഷ്താഖ് സുഖേറ പറഞ്ഞു. സ്‌ഫോടനത്തില്‍ സമീപത്തെ കച്ചവടസ്ഥാപനങ്ങളും കെട്ടിടങ്ങളും തകര്‍ന്നു.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കാന്‍ ലാഹോറിലെ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആസ്പത്രിവൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രധാനമന്ത്രി നവാസ് ഷെരീഫ് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടി. ഇന്ത്യയിലെ അമൃത്സറിനും പാകിസ്താനിലെ ലാഹോറിനും ഇടയ്ക്കുള്ള ഏക അതിര്‍ത്തി സഞ്ചാരപാതയാണ് വാഗയിലേത്. എല്ലാ ദിവസവും പതാക താഴ്ത്തുന്ന ചടങ്ങ് കാണാന്‍ ഇരുഭാഗത്തും ഒട്ടേറെ ആളുകള്‍ എത്താറുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News