Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 5:40 pm

Menu

Published on December 4, 2014 at 3:39 pm

യു.പി.യില്‍ സ്‌കൂള്‍ ബസ്സില്‍ ട്രെയിനിടിച്ച് ആറ് കുട്ടികള്‍ മരിച്ചു

6-children-killed-as-school-bus-collides-with-train-in-uttar-pradesh

ലഖ്‌നൗ: യു.പി.യിലെ മാവു ജില്ലയില്‍ പാസഞ്ചര്‍ സ്‌കൂള്‍ബസ്സില്‍ ട്രെയിനിടിച്ച് ആറ് കുട്ടികള്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ഹാജിപുര്‍ ഡി ഡി കോണ്‍വെന്റ് സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച കാലത്ത് ആളില്ലാ ലെവല്‍ ക്രോസില്‍ പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരിച്ചവരെല്ലാം പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികളാണ്. ഇന്ന് രാവിലെ എട്ടിനാണ് അസംഗഢില്‍നിന്ന് വാരണാസിയിലേക്കുപോയ പാസഞ്ചര്‍ തീവണ്ടി ആളില്ലാത്ത ലെവല്‍ക്രോസില്‍വച്ചാണ് സ്‌കൂള്‍ ബസ്സിലിടിച്ചത്. 15 കുട്ടികള്‍ അപകടം നടന്ന ബസ്സിലുണ്ടായിരുന്നു. മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു രണ്ടുലക്ഷംരൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായ പരിക്കേറ്റ കുട്ടികളുടെ ബന്ധുക്കള്‍ക്ക് ഒരുലക്ഷം വീതവും നിസാര പരിക്കേറ്റ കുട്ടികളുടെ ബന്ധുക്കള്‍ക്ക് 20,000 രൂപ വീതവും റെയില്‍വെ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News