Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 10:41 pm

Menu

Published on December 4, 2014 at 2:47 pm

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

6-month-old-raped-by-an-acquaintance

അഹമ്മദാബാദ്:  ആറ് മാസം പ്രായമായ കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഗുജറാത്തിലെ പഠാന്‍ ജില്ലയിലാണ് സംഭവമുണ്ടായത്. അതീവ ഗുരുതരാവസ്ഥയിലായ കുഞ്ഞിഎന്‍ ധര്‍പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മാതാപിതാക്കള്‍ പുറത്തുപോയ സമയത്താണ് സംഭവമുണ്ടായത്. കുഞ്ഞിനെ പരിചയക്കാരനായ ഭവന്‍ ജി ഠാക്കൂറിനെ(32) ഏല്പിച്ചാണ് ദമ്പതികള്‍ പുറത്തുപോയത്. ദമ്പതികള്‍ തിരിച്ചെത്തിയ ഉടനെ ഠാക്കൂര്‍ ധൃതിയില്‍ വീട്ടിലേയ്ക്ക് മടങ്ങി.കുഞ്ഞ് നിര്‍ത്താതെ കരയുകയും സ്വകാര്യ ഭാഗത്തിലൂടെ രക്തം ഒഴുകുകയും ചെയ്തതോടെ മാതാപിതാക്കള്‍ക്ക് സംഭവം വ്യക്തമായി. അവര്‍ ഇത് ചോദ്യം ചെയ്യാനായി ഠാക്കൂറിനെ സമീപിച്ചെങ്കിലും അയാള്‍ ദമ്പതികളെ ഭീഷണിപ്പെടുത്തി വിട്ടു.ഇതിനിടെ കുഞ്ഞിന്റെ ആരോഗ്യനില അതീവഗുരുതരമായി. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News