Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചുമ്മാതിരിക്കുമ്പോള്‍ നഖംകടിക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? ബോറടിക്കുമ്പോള്‍ നഖംകടിക്കുന്നവരുണ്ട്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. മറ്റുള്ളവരുടെ മുന്നില്‍ നമ്മുടെ വിലയിടിക്കുന്ന ഒന്നാണ് നഖംകടി ശീലം. നഖംകടിക്കുന്ന ശീലത്തില്‍നിന്ന് പൂര്‍ണമായും മുക്തമാകാന്‍ ചില വഴികളുണ്ട്. അത്തരം ആറു വഴികളാണ് താഴെ കൊടുത്തിരിക്കുന്നത്.
1.നഖം മുറിച്ചുനിര്‍ത്തുക
അധികമായി വളരുന്ന നഖം വെട്ടിനിര്‍ത്തുക. നിങ്ങളുടെ ബാഗില്‍ നഖംവെട്ടി(നെയ്ല്‍ ക്ലിപ്പര്‍) എപ്പോഴും കരുതുക. യാത്രയിലോ മറ്റോ നഖം വളര്‍ന്നുവന്നാല്‍ ഉടന്‍ മുറിക്കുക.
2.ച്യൂയിങ് ഗം
സ്ഥിരമായി നഖംകടിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഇടയ്‌ക്ക് ച്യൂയിങ് ഗം ചവയ്‌ക്കുന്നത് നല്ലതാണ്. ച്യൂയിങ് ഗം ഒപ്പം കരുതിയാല്‍ നഖംകടിക്കണമെന്ന് തോന്നുമ്പോള്‍ അത് ചവയ്‌ക്കുക.
3.കൈകൂട്ടിപ്പിടിച്ച് ശീലിക്കുക
ഇരുകൈകളും കൂട്ടിച്ചേര്‍ത്ത് പിടിക്കുക. ചുമ്മാതിരിക്കുമ്പോള്‍, ഇങ്ങനെ ശീലിക്കുന്നത് നഖംകടി ഒഴിവാക്കും.
4.സ്‌ട്രസ് ബോള്, കീചെയ്ന്‍, പേന എന്നിവ കൈയില്‍ കരുതുക
നഖംകടിക്കണമെന്ന് തോന്നുമ്പോള്‍ സ്‌ട്രസ് ബോള്‍ കൈവെള്ളയില്‍ പിടിക്കുക. അല്ലെങ്കില്‍ കീചെയ്ന്‍, പേന എന്നിവയായാലും മതി. ഇത് ശീലമാക്കിയാല്‍ നഖംകടി ഒരുപരിധിവരെ അകറ്റിനിര്‍ത്താം.
5.നെയ്ല്‍ പോളിഷ്
മോശം രുചിയുള്ള നെയ്ല്‍ പോളിഷ് കുറച്ചുദിവസത്തേക്ക് ഉപയോഗിക്കുക. ഇങ്ങനെ ചെയ്താല്‍ സ്ഥിരമായി നഖംകടിക്കുന്ന ശീലമുള്ളവര്‍, പതുക്കെ അത് ഉപേക്ഷിക്കും.
6.കൃത്രിമനഖങ്ങള്‍ ഉപയോഗിക്കുക
നഖംകടിക്കുന്ന ശീലം ഉപേക്ഷിക്കാന്‍ ബ്യൂട്ടി സ്റ്റോറുകളില്‍ ലഭ്യമാകുന്ന കൃത്രിമനഖങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. നഖം കൂടുതല്‍ സുന്ദരമായി തോന്നുകയും ചെയ്യും.
Leave a Reply