Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 1:54 am

Menu

Published on September 26, 2014 at 2:44 pm

16ാമത്തെ നിലയിൽ നിന്ന് താഴേക്ക് വീണ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

6-years-old-boy-alive-after-falling-from-16th-floor

മോസ്കോ:ഫ്ലാറ്റിൻറെ 16ാമത്തെ നിലയിൽ നിന്ന് താഴേക്ക് വീണ ആറ് വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.കിഴക്കന്‍ മോസ്കോയിലെ അപ്പാര്‍ട്മെന്റിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോള്‍ ചികില്‍സയിലാണ്. മുത്തശ്ശി വിളിച്ചതു പ്രകാരം കുട്ടിയെ ഫ്ലാറ്റിനുള്ളില്‍ നിര്‍ത്തി അമ്മ പുറത്തേക്ക് പോയ സമയത്താണ് സംഭവം നടന്നത്.ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കുറച്ചു സമയം കഴിഞ്ഞിട്ടും മാതാപിതാക്കളെ കാണാതെ ഭയന്ന കുട്ടി മാതാപിതാക്കളെ നോക്കാനായി ഒരു കസേര എടുത്ത് ജനവാതിലിനടുത്ത് വെച്ച് പുറത്തേക്ക് നോക്കുന്നതിനിടയിൽ പെട്ടെന്ന് കാല്‍ തെറ്റി താഴേക്ക് വീഴുകയായിരുന്നു. പിന്നീട് സമീപത്തെ ഒരു ബ്യൂട്ടി സലൂണിലെ ജീവനക്കാർ അപാര്‍ട്മെന്റിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട ഒരു കാറിന് മുകളിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33