Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 11:21 pm

Menu

Published on November 15, 2014 at 10:03 am

ഇന്‍ഡോനീഷ്യയില്‍ വന്‍ഭൂചലനം: സുനാമി മുന്നറിയിപ്പ്‌

7-3-magnitude-earthquake-strikes-off-indonesia

ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ വന്‍ ഭൂചലനം അനുഭവപ്പെട്ടു.ഇതേത്തുടര്‍ന്ന് പെസഫിക് സുനാമി വാണിങ് സെന്റര്‍ സുനാമി മുന്നറിയിപ്പ് നൽകി. ഇന്‍ഡോനീഷ്യ, ഫിലിപ്പൈന്‍സ്, പലാവു, പാപുവ ന്യൂ ഗിനിയ, സോളമന്‍ ഐലന്‍ഡ്‌സ്, മാര്‍ഷല്‍ ഐലന്‍ഡ്‌സ്, ജപ്പാനിലെ ഒക്കിനാവ, തായ് വാന്‍ എന്നിവിടങ്ങളില്‍ സുനാമിയുണ്ടാവാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഭൂചലനത്തിൽ ആളപായമോ,നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. അര മണിക്കൂര്‍ മുതല്‍ ആറു മണിക്കൂര്‍വരെയുള്ള സമയത്തിനിടെ രാക്ഷസത്തിരകള്‍ തീരത്തെത്താനാണ് സാധ്യത. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തെക്കന്‍ ഇന്‍ഡോനീഷ്യയിലെ മലുക്കാ ദ്വീപിലാണെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News