Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രേത കഥകള്‍ക്കും വിശ്വാസങ്ങള്‍ക്കും ഒരു പഞ്ഞവുമില്ലാത്ത നാടാണ് ഇന്ത്യ. ഇക്കാരണത്താല്‍ തന്നെ ഇന്ത്യയിലെ ചില സ്ഥലങ്ങളിലെങ്കിലും യാത്ര ചെയ്താല്‍ എങ്ങനെയെങ്കിലും തിരിച്ചെത്തിയാല്‍ മതിയെന്ന് കരുതും നമ്മള്‍. അതായത് പോയി വരുമ്പോഴും ജീവനുണ്ടെങ്കില്‍ ഭാഗ്യം എന്നു പറയാന്‍ പറ്റുന്ന സ്ഥലങ്ങള്‍ ഇന്ത്യയില്‍ ഇപ്പോഴും ഉണ്ടെന്നുള്ളത് തികച്ചും അത്ഭുതം ജനിപ്പിക്കുന്ന ഒന്നാണ്.
ശാസ്ത്രത്തിനു പോലും കൃത്യമായി വിശദീകരിക്കാന്‍ കഴിയാത്ത പ്രതിഭാസങ്ങളുള്ള ഇന്ത്യയിലെ കുപ്രസിദ്ധമായ ഏതാനും നഗരങ്ങള്‍ ഇവയാണ്. കുറച്ചു സ്ഥലങ്ങള്‍ നമുക്ക് നോക്കാം.
1. ഭാംഗഡ് കോട്ട
ഏഷ്യയിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നാം സ്ഥാനം കയ്യാളുന്നത് രാജസ്ഥാനിലെ ഭാംഗഡ് കോട്ടയാണ്. പുരാവസ്തു വകുപ്പ് പോലും രാത്രികാലങ്ങളില്‍ സന്ദര്‍ശനം വിലക്കിയിട്ടുള്ള ഒരിടമാണിത്. രാത്രികാലങ്ങളില്‍ ഇവിടെ എത്തിയാല്‍ സഞ്ചാരികള്‍ക്ക് വിശദീകരിക്കാനാവാത്ത തരത്തിലുള്ള അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും അനുഭവപ്പെടുമെന്നാണ് പറയപ്പെടുന്നത്. നിരവധി സഞ്ചാരികള്‍ ഇതേ അനുഭവം പങ്കുവെച്ചിട്ടുണ്ട്. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
2. ഒറ്റരാത്രി കൊണ്ട് ഇരുട്ടില്‍ അപ്രത്യക്ഷമായ കുല്‍ധാര
ഒറ്റരാത്രികൊണ്ട് ഒരു ഗ്രാമത്തിലെ ആയിരക്കണക്കിന് ജനങ്ങള്‍ അപ്രത്യക്ഷമാകുക. വിശ്വസിക്കാന്‍ സാധിക്കില്ല അല്ലേ? എന്നാല്‍ രാജസ്ഥാനിലെ കുല്‍ധാര ഗ്രാമത്തിന്റെ കഥയാണിത്. ഏഴു പതിറ്റാണ്ടോളം സ്ഥിരമായി താമസിച്ച ഒരിടത്തു നിന്നും ഇത്രയധികം ആളുകള്‍ ഒറ്റ രാത്രി കൊണ്ട് അപ്രത്യക്ഷമായതിന്റെ രഹസ്യം ഇന്നും നിഗൂഢമായി തുടരുകയാണ്.
ഒരിക്കല്‍ ഈ ഗ്രാമത്തിലെത്തിയ മന്ത്രി അവിടുത്തെ പ്രമുഖന്റെ മകളെ വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടുവത്രെ. അല്ലാത്തപക്ഷം ഗ്രാമത്തിന് കൂടുതല്‍ നികുതി ചുമത്തുമെന്നും അയാല്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ അതിന് ഒരുക്കമല്ലാതിരുന്ന ഗ്രാമീണര്‍ പെണ്‍കുട്ടിയുടെ മാനം രക്ഷിക്കുന്നതിനായി മന്ത്രശക്തിയുപയോഗിച്ച് അവിടെ നിന്നും അപ്രത്യക്ഷയായെന്നാണ് പറയപ്പെടുന്നത്. 1825ല്‍ ആണ് ഈ സംഭവം.
3. ശനിവര്‍വാഡ കോട്ട-പൗര്‍ണമി നാളിലെ വിലാപം
എല്ലാ പൗര്‍ണ്ണമി നാളുകളിലും എന്നെ രക്ഷിക്കൂ എന്ന കരച്ചില്‍ കേള്‍ക്കുന്ന ഒരിടമുണ്ടത്രെ. ചെറുപ്രായത്തില്‍ രാജ്യഭാരം ഏറ്റെടുക്കേണ്ടി വന്ന നാരായണ്‍ റാവു എന്ന ഭരണാധികാരിയെ അടുത്ത ബന്ധുക്കള്‍ ചേര്‍ന്ന അധികാരത്തിനായി കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ രാജകുമാര്‍ നിലവിളിച്ചുകൊണ്ട് ഓടിയത്രെ. അതിന്റെ സ്വരമാണ് ഇന്നും എല്ലാ പൗര്‍ണ്ണമി നാളുകളിലും അവിടെ കേള്‍ക്കുന്നതെന്നാണ് വിശ്വാസം.
4. സഞ്ജയ് വനം
ഇതുവരെ കേട്ടിട്ടുള്ള പ്രേതകഥകളോട് സാമ്യം തോന്നുന്ന ഒന്നാണ് ഡല്‍ഹിയിലെ സഞ്ജയ് വനത്തിലേത്. പച്ചപ്പ് നിറഞ്ഞ ഈ വനത്തില്‍ രാത്രികാലങ്ങളില്‍ ആരും പോകാറില്ലത്രെ. ധാരാളം സൂഫിവര്യന്‍മാരുടെ ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇവിടെ രാത്രി കാലങ്ങളില്‍ വെള്ള സാരിയുടുത്ത ഒരു സ്ത്രീ അലഞ്ഞു തിരിഞ്ഞ് നടക്കുന്നത് പലരും കണ്ടിട്ടുണ്ട്. ഉച്ചത്തിലുള്ള സംസാരവും നിലവിളികളും നിറഞ്ഞ ഇവിടെ രാത്രി പോയാല്‍ ആരൊക്കയോ പിന്തുടരുന്ന പോലെയും പേടിപ്പിക്കാന്‍ ശ്രമിക്കുന്ന പോലെയും തോന്നുമെന്നാണ് പറയുന്നത്.
5. ഡിസൂസ ചൗല്‍ മഹിം
ഒരിക്കല്‍ ഇവിടുത്തെ കിണറില്‍ ഒരു സ്ത്രീ വീഴുകയും ആരും രക്ഷിക്കാനില്ലാതെ അവര്‍ അവിടെക്കിടന്ന് മരിക്കുകയും ചെയ്തു. പിന്നീട് ആളുകള്‍ ആ കിണറിനു സമീപത്ത് പലപ്പോഴും ഒരു സ്ത്രീയെ കാണുകയും അവര്‍ കരയുന്ന സ്വരം കേട്ടിട്ടുമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. എന്തുതന്നെയായാലും മുംബൈയിലെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്നാണിത്.
6. ഗ്രാന്‍ഡ് പാരഡി ടവര്‍, മുംബൈ
ഇരുപതിലേറെ ആത്മഹത്യകളും അപകടങ്ങളും നടന്നു കുപ്രസിദ്ധി നേടിയ ഇടമാണ് മുംബൈയിലെ ഗ്രാന്‍ഡ് പാരഡി ടവര്‍. മക്കളുടെ ഉത്തരവാദിത്വമില്ലാത്ത സമീപനത്തില്‍ മനംനൊന്ത് ദമ്പതികളായ വസുദിയേ ദലാലും ഭാര്യ താര ദലാലുമാണ് ഇവിടെ ആദ്യം ആത്മഹത്യ ചെയ്തത്. ഈ കേസിന്റെ വിധി ദിവസം അവരുടെ മകനും ഭാര്യയും കുഞ്ഞിനൊടൊപ്പം ഇവിടെ നിന്നും ആത്മഹത്യ ചെയ്തുവത്രെ. അതിനു ശേഷം ഇരുപതിലധികം ആത്മഹത്യകളും മറ്റും ഇവിടെ നടന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇവിടുത്തെ എട്ടാം നിലയാണ് ഏറ്റവും ഭയപ്പെടുത്തുന്ന ഇടം.
7. ഡോ ഹില്‍ ഡാര്‍ജലിങ്
ഭയപ്പെടുത്തുന്ന ഇടങ്ങളില്‍ നിന്ന് സ്‌കൂളുകളും ഒവിവായിട്ടില്ല എന്നതിനു തെളിവാണ് ഡാര്‍ജലിങിലെ ഡോ ഹില്‍ ഗേള്‍സ് ബോര്‍ഡിങ് സ്‌കൂള്‍. മനോഹരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്‌കൂള്‍ ഇന്ത്യയിലെ പ്രേതബാധയുള്ള സ്ഥലങ്ങലില്‍ മുന്‍പന്തിയിലാണുള്ളത്. സ്‌കൂളിനു സമീപമുള്ള കാടുകളില്‍ തലയില്ലാത്ത ഒരാണ്‍കുട്ടിയുടെ രൂപം കാണുകയും പെട്ടുന്നു തന്നെ അപ്രത്യക്ഷമാവുകയും ചെയ്യുമത്രെ. ഈ കാടുകളില്‍ വെച്ച് നിരവധി കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
Leave a Reply