Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:09 pm

Menu

Published on October 11, 2014 at 10:53 am

പാകിസ്താനിൽ റാലിക്കിടെ തിക്കും തിരക്കും ; 7 മരണം ,40 പേർക്ക് പരിക്ക്

7-pti-workers-dead-due-to-stampede-after-multan-rally

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ തെഹ് രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ (പി.ടി.ഐ) റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഏഴുപേർ മരിച്ചു.40 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ ഇനിയും സാദ്ധ്യതയുണ്ട്.നവാസ് ശരീഫിന്‍െറ രാജി ആവശ്യപ്പെട്ട് മുള്‍ത്താനിലെ സ്റ്റേഡിയത്തില്‍ നടന്ന റാലിയില്‍ പ്രസംഗിച്ച് ഇമ്രാന്‍ഖാന്‍ വേദിവിട്ട ശേഷമാണ് സംഭവം നടന്നത്.75,000ത്തോളം പേര്‍ റാലിക്കെത്തിയിരുന്നു എന്നാണ് സൂചന. റാലിക്കുശേഷം ജനങ്ങള്‍ ഒരുമിച്ച് പുറത്തിറങ്ങിയതാണ് അപകടകാരണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.അതേസമയം ദുരന്തത്തിന്‍െറ ഉത്തരവാദിത്തം മുള്‍ത്താനിലെ ഭരണകൂടത്തിനാണെന്ന് പി.ടി.ഐ നേതാവ് ഇമ്രാന്‍ ഇസ്മായില്‍ കുറ്റപ്പെടുത്തി. റാലിക്കിടെ പരിക്കേറ്റവരെ അടുത്തുള്ള നിസ്താര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News