Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:02 am

Menu

Published on January 29, 2018 at 1:13 pm

വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ 7 വഴികള്‍

7-ways-to-bring-positive-energy-into-your-home

ദൈവവിശ്വാസമില്ലാത്ത ആളുകള്‍ പോലും വീട് വെയ്ക്കു വേളയില്‍ വാസ്തുശാസ്ത്രം നോക്കുത് പതിവാണ്. വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിലെ ഓരോ ഭാഗങ്ങളുടേയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമൊണ് വാസ്തു ശാസ്ത്രത്തില്‍ പറയുത്. അത് വീടിന്റെ മാത്രമല്ല, അതില്‍ താമസിക്കുവരുടെ ജീവിതത്തിന്റേയും ഒരു ക്രമപ്പെടുത്തലാണെും പറയുന്നു.

ഇതിനൊപ്പം വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയേണ്ടതും അത്യാവശ്യമാണ്. ഇതിനായി ചെയ്യേണ്ടുന്ന കാര്യങ്ങളിതാ.

 

1. പ്രധാന വാതില്‍

ഒരു വീടിന്റെ പ്രധാന വാതില്‍ എപ്പോഴും നല്ല സ്ഥിതിയിലായിരിക്കണം. കാരണം വീട്ടിലെ സമ്പത്തിന്റെ പ്രതിഫലനമാണ് പ്രധാന വാതില്‍. പ്രധാന വാതിലിന്റെ ഇരുവശങ്ങളിലായി ഒരു ചെടിയും ഒരു വിളക്കും നല്‍കുത് വീട്ടില്‍ പോസ്റ്റീവ് എനര്‍ജിയെ ക്ഷണിച്ചുവരുത്തും. പ്രധാന വാതില്‍ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരിക്കണമെന്നാണ് വിദഗ്ധര്‍ പറയുത്. അത്തരത്തിലാണെങ്കില്‍ വീടിനകത്തേക്ക് നല്ല ഊര്‍ജ്ജത്തെ ക്ഷണിച്ചു വരുത്താന്‍ സാധിക്കുമെന്നും പറയുന്നു.

 

2. അടുക്കള

വീട്ടില്‍ പോസിറ്റീവ് എനര്‍ജി ലഭിക്കാന്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട ഇടം അടുക്കളയാണ്. വീട്ടിലെ ആളുകള്‍ തമ്മിലുള്ള അടുപ്പം നിര്‍ണയിക്കുന്നതും അടുക്കള തന്നെ. അടുക്കളയില്‍ സിങ്കും കുക്കറും എതിര്‍ദിശയില്‍ വെയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ജലവും അഗ്നിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കാണ് ഇത് വഴിവെക്കുക. ഇത് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ പ്രശ്‌നങ്ങളിലേക്ക് നയിക്കുമൊണ് വിശ്വാസം. അതുപോലെ തന്നെ ചുവപ്പ്, കറുപ്പ് നിറങ്ങള്‍ അടുക്കളയ്ക്ക് വേണ്ട. മഞ്ഞ, ഓറഞ്ച്, റോസ്, ചോക്കളേറ്റ് എന്നീ നിറങ്ങള്‍ അടുക്കളയ്ക്ക് അനുയോജ്യമാണ്. വീടിന്റെ തെക്ക് കിഴക്ക് മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ചത്. അഗ്‌നി ദേവന്റെ ദിക്കായതിനാലാണിത്. വടക്ക് പടിഞ്ഞാറ് മൂലയും അടുക്കളയ്ക്ക് അനുയോജ്യമാണെന്ന് വാസ്തു ശാസ്ത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു.

3. ലിവിങ് റൂം

വീടായാലും ഫ്‌ളാറ്റായാലും വീടിന്റെ ഹൃദയഭാഗമാണ് ലിവിങ് ഏരിയകള്‍. പണ്ട് ഹാള്‍ എന്ന് പറഞ്ഞ് ഒതുക്കിയതാണ് ഇപ്പോള്‍ ലിവിങ് സ്‌പേസായി രൂപാന്തരപ്പെട്ടത്. ഗസ്റ്റ് റൂം, സിറ്റിങ് പോയന്റ്, ഡൈനിങ് ഹാള്‍ എന്നിങ്ങനെ വേര്‍തിരിച്ചിരുന്നത് എല്ലാംകൂടി ചേര്‍ന്നാണ് പിന്‍ക്കാലത്ത് ലിവിങ് സ്‌പേസായത്. വീടുകളില്‍ മറ്റെല്ലാ മുറികളെക്കാളും പ്രാധാന്യം നല്‍കുന്നതും ഈ ഭാഗത്തിനാണ്. കുടുംബാംഗങ്ങള്‍ ഏറെ നേരം ചെലവിടുന്നതും ഇവിടെയാണെന്നതു കൊണ്ടുതന്നെ ലിവിങ് സ്‌പേസിന്റെ പ്രാധാന്യം വളരെ വലുതാണ്. ലിവിങ് ഏരിയയിലെ ഫര്‍ണിച്ചറുകള്‍ സ്ഥലത്തിനനുസരിച്ചായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സോഫയോ മറ്റ് ഫര്‍ണിച്ചറുകള്‍ കാരണമോ വാതിലുകള്‍ തടസപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ലിവിങ് റൂമിന്റെ ഒരു മൂലയില്‍ ഒരു വിളക്ക് സെറ്റ് ചെയ്യുന്നത് പോസിറ്റീവ് എനര്‍ജി ലഭ്യമാകാന്‍ സഹായിക്കും. വീട്ടിലെക്കെത്തുന്ന അതിഥികളെ ആദ്യം സ്വീകരിച്ചിരുന്നത് ലിവിങ് ഏരിയയിലേക്കാണ്. വീട്ടിലേക്കെത്തുന്ന ഒരാള്‍ക്ക് വീട്ടില്‍ ഉള്ളവരുടെ ഏകദേശസ്വഭാവം ഈ ലിവിങ് സ്‌പേസില്‍നിന്ന് മനസിലാക്കമെന്ന കാര്യം ഓര്‍ക്കുക. ലിവിങ് ഏരിയക്ക് ഇളം നിറങ്ങള്‍തന്നെയാണ് നല്ലത്.

4. ഡൈനിങ് റൂം

ഫെങ് ഷൂയി വിശ്വാസ പ്രകാരം ഒരു വീട്ടിലെ പ്രധാനപ്പെട്ട ഇടമാണ് ഡൈനിങ് റൂം. മുറിയുടെ വലിപ്പം ആകൃതി എന്നിവ നോക്കി വേണം ഡൈനിങ് ടേബിള്‍ തിരഞ്ഞെടുക്കാന്‍. ഡൈനിങ് ടേബിളിനു മുകളില്‍ പുത്തന്‍ പൂക്കള്‍ വെക്കുന്നത് പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ സഹായകമാണ്. ചുമരുകളില്‍ നല്ല രീതിയിലുള്ള പെയിന്റിങ്ങുകളും നല്‍കാം. ഡൈനിങ് റൂമില്‍ ടേബിള്‍ മധ്യഭാഗത്തിടാനുള്ള സ്ഥലം എപ്പോഴും ഉണ്ടായിരിക്കണം. ഡൈനിങ് ടേബിള്‍ പ്രതിഫലിക്കത്തക്കവിധം ചുമരില്‍ ഒരു കണ്ണാടി കൊടുക്കുന്നതും നല്ലതാണ്. മുറിയുടെ ആകൃതി അനുസരിച്ചായിരിക്കും ടേബിളുകളുടെ സ്ഥാനം. ചതുരത്തിലും വട്ടത്തിലും ത്രികോണത്തിലും ഉള്ള ടേബിളുകള്‍ ഉപയോഗിക്കാം.

5. ബെഡ്‌റൂം

എല്ലാ ടെന്‍ഷനുകളും മാറ്റിവെച്ച് സുഖമായി ഉറങ്ങാനുള്ള ഇടമാണ് ബെഡ്‌റൂം. എതിനാല്‍ തന്നെ ഇവിടെ പോസിറ്റീവ് എനര്‍ജി ലഭ്യമാകേണ്ടത് അത്യാവശ്യമാണ്. കിഴക്കോട്ട് തലവെയ്ക്കുന്ന രീതിയില്‍ കട്ടില്‍ സജ്ജീകരിക്കുന്നതാണ് ഉത്തമമെന്നു ഭാരതീയ വാസ്തുശാസ്ത്രം പറയുന്നു. തെക്കോട്ടും പടിഞ്ഞാറോട്ടും തലവയ്ക്കുന്ന രീതിയിലും കട്ടിലിടാം. എന്നാല്‍ വടക്കോട്ട് തലവെച്ചുകിടക്കാന്‍ പാടില്ല. ചുവരുകളിലെ നിറവും പ്രധാനമാണ്. മനസിന് കുളിര്‍മ പകരുന്ന നിറത്തിലുള്ള പെയിന്റ് പൂശുന്നതാണ് നല്ലത്. നീല, വെള്ള മുതലായ കളറുകള്‍ ബെഡ്‌റൂമിന് ചേരും. ഇത് പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ സഹായകമാണ്. റൂമിന്റെ വലിപ്പത്തിന് അനുസരിച്ചുള്ള ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. സ്ഥലം ലാഭിക്കാന്‍ ഇതു സഹായിക്കും. കര്‍ട്ടനുകളും വിരികളും റൂമിന്റെ നിറത്തിന് ചേരുന്നത് വേണം. വൃത്തിയായി വിരിച്ചിട്ട കിടക്കവിരി, അതിനിണങ്ങുന്ന പില്ലോ കവറുകള്‍. കുത്തിനിറയ്ക്കപ്പെടാത്ത, ഭംഗിയായി കിടക്കുന്ന ഫര്‍ണിച്ചറുകള്‍, പുറമേയ്ക്ക് ഒന്നോ രണ്ടോ പുസ്തകങ്ങളും ഫ്രഷ് പൂക്കള്‍ നിറഞ്ഞ ഒരു വൈസും, ബെഡ്‌റൂം മനോഹരമാകാന്‍ മറ്റെന്തു വേണം.

 

6. ബാത്ത്‌റൂം

ബാത്ത് അറ്റാച്ച്ഡ് മുറികളുള്ള വീടുകളാണ് ഇന്ന് കൂടുതല്‍. ഇതിനാല്‍ തന്നെ ബാത്ത്‌റൂം എപ്പോഴും വൃത്തിയായിരിക്കണം. മാത്രമല്ല ടോയ്‌ലറ്റ് ലിഡ് താഴ്ത്തി ബാത്ത്‌റൂം വാതില്‍ എപ്പോഴും അടച്ചിടാനും ശ്രദ്ധിക്കണം. വീട്ടിലെ സമ്പത്ത് നശിക്കുന്നത് ബാത്ത്‌റൂം വഴിയാണെന്നാണ് പറയുന്നത്. ഒഴികിപ്പോകുന്ന വെള്ളം ഒഴുകിപ്പോകുന്ന സമ്പത്തിന്റെ സുചനയാണെന്നാണ് പറയുന്നത്. അതിനാല്‍ തന്നെ ഇവിടെ ചെടികള്‍ നടാവുന്നതാണ്. ഇത് വറ്റിപ്പോകുന്ന ജലത്തെ വലിച്ചെടുക്കും.

7. പൂന്തോട്ടം

ഒഴിവ് സമയം ഉല്ലാസകരവും രസകരവുമാക്കാന്‍ ഏറ്റവും നല്ല വഴികളിലൊന്നാണ് ഗാര്‍ഡനിങ്. ഇത് നിങ്ങള്‍ക്കും വീടിനും ഒരു പോലെ ഉന്മേഷം പകരുന്നതും പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നതുമായ കാര്യമാണ്. വീടിനു മുന്‍വശത്തെ പൂന്തോട്ടം ഭാവിയെ സൂചിപ്പിക്കുന്നതാണ്. അതിനാല്‍ തന്നെ സുന്ദരമായ ചെടികളും പൂക്കളും കൊണ്ട് ഇത് ഭംഗിയാക്കുക. വീടിനു പിറകുവശത്തുള്ള പൂന്തോട്ടം ആരോഗ്യത്തെയും സമ്പത്തിനെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. അതിനാല്‍ തന്നെ ഇതിനെ നല്ല രീതിയില്‍ സംരക്ഷിക്കണം.

Loading...

Leave a Reply

Your email address will not be published.

More News