Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 7:45 pm

Menu

Published on December 17, 2014 at 11:00 am

ഹോം വർക്ക് ചെയ്യാത്തതിന് ഏഴുവയസ്സുകാരനെ അധ്യാപകന്‍ മര്‍ദിച്ചു കൊലപ്പെടുത്തി

7-year-old-beaten-to-death-in-school-allegedly-for-not-doing-homework

ബറേലി: ഹോം വർക്ക് ചെയ്യാത്തതിന്റെ പേരില്‍ ഒരു ഏഴുവയസ്സുകാരനെ അധ്യാപകന്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബറെയ്‌ലി സ്‌കൂളിലാണ് സംഭവം. അരാജ് എന്ന നഴ്‌സറി വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്.  അധ്യാപകന്‍ അരാജിന്റെ തല ഭിത്തിയില്‍ ആഞ്ഞ്‌ ഇടിച്ചതിനെ തുടര്‍ന്നാണ്‌ മരണം സംഭവിച്ചത്‌. മൂക്കില്‍ നിന്ന് രക്തം വന്ന കുട്ടിനിലവിളിച്ചെങ്കിലും അദ്ധ്യാപിക പിടിവിട്ടില്ല. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ മറ്റ് അദ്ധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുട്ടിക്ക് എന്തോ അസുഖമുള്ളതായി പറഞ്ഞ് മാതാപിതാക്കളെ വിളിപ്പിക്കുകയായിരുന്നു. മാതാപിതാക്കള്‍ എത്തിയപ്പോഴത്തേക്കും അബോധാവസ്ഥയിലായിരുന്ന അരാജ് മരിച്ചിരുന്നു. തലയ്‌ക്കേറ്റ മുറിവ് മൂലമാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസ് എടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിലും സ്‌കൂളിനു മുന്നിലും  പ്രകടനം നടത്തി.

Loading...

Leave a Reply

Your email address will not be published.

More News