Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:04 am

Menu

Published on March 14, 2019 at 4:29 pm

വെസ്റ്റ്‌നൈൽ വൈറസ് ബാധ മലപ്പുറത്ത് ഏഴുവയസ്സുകാരനില്‍ സ്ഥിരീകരിച്ചു..

7-year-old-detected-with-westnile-virus-in-malappuram

മലപ്പുറം: പ്രതിരോധ വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത വെസ്റ്റ് നൈൽ വൈറസ് ബാധ മലപ്പുറത്ത് ഏഴുവയസ്സുകാരനില്‍ സ്ഥിരീകരിച്ചു. എ.ആർ. നഗര്‍ സ്വദേശിയായ ഏഴുവയസ്സുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഡി.എം.ഒ ഡോ. കെ. സക്കീന പറഞ്ഞു.

നാഡീസംവിധാനത്തെയാണ് ഈ വൈറസ് ഗുരുതരമായി ബാധിക്കുന്നത്.പനി, ശക്തമായ തലവേദന, ബോധക്ഷയം, അപസ്മാരം, ഛര്ദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നതായി ഇതുവരെ റിപ്പോർട്ടില്ല.

ക്യൂലക്‌സ് വിഭാഗത്തില്‍പ്പെടുന്ന കൊതുകാണ് വൈറസിന്റെ വാഹകര്‍. 1937-ല്‍ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇന്ത്യയിൽ 1952ൽ മുംബൈയിലാണ് ഈ വൈറസ് ബാധ കണ്ടെത്തുന്നത്. 2011-ല്‍ ആലപ്പുഴ ജില്ലയില്‍ വെസ്റ്റ് നെയില്‍ വൈറസ് മൂലമുള്ള മസ്തിഷ്‌കവീക്കം കണ്ടെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News