Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 8:25 am

Menu

Published on September 1, 2014 at 11:46 am

ജന്മാഷ്ടമി ദിനത്തിൽ എട്ടു വയസ്സുകാരിയെ ക്ഷേത്രത്തിൽ വച്ച് പൂജാരി ബലാത്സംഗം ചെയ്തു

70-year-old-priest-rapes-minor-girls-inside-temple-premises

ജന്മാഷ്ടമി ദിനത്തിൽ ഡല്‍ഹിയിലെ ക്ഷേത്രത്തില്‍  വെച്ച്  എട്ട് വയസുകാരിയെ പൂജാരി ബലാത്സംഗം ചെയ്തു.ദക്ഷിണ ഡല്‍ഹിയിലെ സത്ബിരി പ്രദേശത്തുളള ക്ഷേത്രത്തിലെ എഴുപതുകാരനായ വിഷ്ണുവര്‍ധനെന്ന പൂജാരിയാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തു.ക്ഷേത്രത്തില്‍ ജന്മാഷ്ടമി ആഘോഷങ്ങള്‍ നടക്കുമ്പോഴാണ്  ക്രുരമായ സംഭവം നടന്നത്.ക്ഷേത്ര പരിസരത്ത് കൂട്ടുകാരൊത്ത് കളിക്കുകയായിരുന്ന കുട്ടിയെ വിഷ്ണുവര്‍ധന്‍  മുറിയിലേക്ക് വിളിച്ചു വരത്തുകയും ക്രുരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയുടെ ഗ്രാമമായ മെഹ്‌റൗളി സ്വദേശിയായ പൂജാരി പത്ത് വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയാണ്. ഇക്കാലയളവില്‍ ഇയാള്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായും സൂചനയുണ്ട്.അടിവയറ്റിൽ കടുത്ത വേദന ഉള്ളതായി ബാലിക അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് ഇയാളെ ആഗസ്ത് പതിനെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News