Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:59 pm

Menu

Published on June 10, 2013 at 9:44 am

ബേപ്പൂര്‍ അഴിമുഖത്ത് എട്ട് മത്സ്യബന്ധന വള്ളങ്ങള്‍ മറിഞ്ഞു

8-fishing-boats-destroyed-in-beypore

ചാലിയം ബേപ്പൂര്‍ അഴിമുഖത്ത് കടല്‍ ക്ഷേഭത്തില്‍ എട്ട് മത്സ്യബന്ധന വള്ളങ്ങള്‍ മറിഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച ഇതേ സ്ഥലത്ത് മൂന്ന് വള്ളങ്ങള്‍ തകര്‍ന്നിരുന്നു.
കടല്‍ പ്രക്ഷുബ്ധമാവുകയും തിരകള്‍ ശക്തിപ്പെടുകയും ചാലിയാറിലെ ജലമൊഴുക്കും മൂലം വള്ളങ്ങള്‍ കുടുങ്ങുകയും തിരകള്‍ക്കിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പരപ്പനങ്ങാടിചെട്ടിപ്പറി ഭാഗത്തുള്ളവരുടെ വള്ളങ്ങളാണ് അപകടത്തില്‍പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് ഫൈബര്‍ വള്ളങ്ങള്‍ മറിഞ്ഞത്.

ഹജറുല്‍ അസ്വദ്, ബുറാഖ്, മദീന, തഹ്ലീല്‍, മിന്നല്‍ക്കൊടി, ത്വയ്ബ, ചിശ്തി, ഇലാഹി എന്നീ വള്ളങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ബാപ്പന്റെ പുരക്കല്‍ നൗഷാദ്, തലാഞ്ചേരി അബ്ദുല്‍ റസാഖ്, ഹാജറകത്ത് അസ്‌കര്‍, ഹാജറകത്ത് നാസര്‍ എന്നിവരാണ് ‘ഇലാഹി’ വള്ളത്തിലുണ്ടായിരുന്നത്. ചിശ്തിയില്‍ ഉടമ സൈതലവി, കൊറയന്റപുരക്കല്‍ സൈനുദ്ദീന്‍, കടലുണ്ടിക്കാരന്റപുരക്കല്‍ ഫൈജാസ് എന്നിവരും ഹജറുല്‍ അസ്വദില്‍ കന്യാകുമാരി സ്വദേശികളായ കൂന്തറക്കാരുണ്യപുരം മരിയ ജോണ്‍ (40), യേശുപുത്രന്‍ (33), ജോണ്‍ കെന്നടി (26) എന്നിവരും ഉണ്ടായിരുന്നു. ജോണ്‍ കെന്നടിയെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News