Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചുംബനം പ്രണയവും സ്‌നേഹവും വാല്‍സല്യവും കരുതലുമെല്ലാം പ്രകടിപ്പിക്കാനുള്ള ഏറ്റവും മനോഹരവും ഫലപ്രദവുമായ മാർഗ്ഗമാണ്. വെറുമൊരു സ്‌നേഹപ്രകടനമാണ് ചുംബനമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ, അല്ല. മാനസികമായി മാത്രമല്ല, ആരോഗ്യപരമായും ചുംബനത്തിന് ധാരാളം ഗുണങ്ങളുണ്ട്. ഇവയെന്തൊക്കെയന്നു നോക്കൂ, ചുംബിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,
സ്‌ട്രെസ്
ചുംബിയ്ക്കുമ്പോള്‍ ശരീരത്തില്‍ എന്‍ഡോക്രൈന്‍ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് സ്‌ട്രെസ് കുറയ്ക്കാന്‍ നല്ലതാണ്. സ്‌ട്രെസ് കുറയുന്നത് പല അസുഖങ്ങളേയും അകറ്റും.
–
–
ബിപി
ചുംബിയ്ക്കുന്നത് ബിപി കുറയക്കാന്‍ സഹായകമാണ്. ഇത് ശരീരത്തിന്റെയും മനസിന്റേയും സ്‌ട്രെസും ടെന്‍ഷനുമെല്ലാം കുറയ്ക്കും. നിങ്ങളെ റിലാക്‌സാക്കും.
രക്തപ്രവാഹം
ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ചുംബനം സഹായിക്കും. ഇതുവഴി ശരീരത്തിന്റെയും ചര്‍മത്തിന്റെയും ആരോഗ്യം മെച്ചപ്പെടും.
–
–
ഹോര്‍മോണുകള്‍
ചുംബിയ്ക്കുമ്പോള്‍ സെറാട്ടോനിന്‍, ഡോപാമൈന്‍, ഓക്‌സിടോസിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് നിങ്ങളുടെ ബന്ധത്തെ, ഇത് പ്രണയബന്ധമെങ്കിലും സനേഹബന്ധമെങ്കിലും ശക്തിപ്പെടുത്തും.
രക്തധമനികളിലെ സമ്മര്‍ദം
ചുംബനത്തിലൂടെ രക്തധമനികളിലെ സമ്മര്‍ദം കുറയും. ഇത് രക്തപ്രവാഹം ശക്തിപ്പെടാന്‍ സഹായിക്കും. ഇതും ചുംബനത്തിന്റെ ഒരു ഗുണമാണ്.
–
–
ആത്മവിശ്വാസം
ചുംബനം ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് നി്ങ്ങളുടെ എല്ലാ പ്രവൃത്തിയിലും നിഴലിയ്ക്കും.
ചര്‍മസൗന്ദര്യം
ചുംബനം മുഖത്തെ മസിലുകള്‍ക്കുള്ള നല്ലൊരു വ്യായാമമാണ്. ഇത് ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും.
തടി
നീണ്ടുനില്‍ക്കുന്ന ഒരു ചുംബനം 8-16 കലോറി വരെ കുറയ്ക്കും. ഇത് തടി കുറയ്ക്കാനുളള നല്ലൊരു വ്യായാമം കൂടിയാണെന്നര്‍ത്ഥം.
Leave a Reply