Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി :എഴ് സംസ്ഥാനങ്ങളിലെ 64 ലോകസഭ മണ്ഡലങ്ങളിൽ എട്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.ഉത്തർ പ്രദേശ്,ബീഹാർ,പശ്ചിമ ബംഗാൾ,ഉത്തരാഖണ്ഡ് ,ഹിമാചൽ പ്രദേശ്,ജമ്മു കാശ്മീർ,സീമാന്ത്ര എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.18.47 കോടി വോട്ടര്‍മാരാണ് ഇന്ന് നടക്കുന്ന എട്ടാം ഘട്ട വോട്ടെടുപ്പിൽ വിധി നിർണയിക്കാനെത്തുക. വരുണ്‍ ഗാന്ധി (സുല്‍ത്താനാപുര്‍), ബെനി പ്രസാദ് വര്‍മ്മ (ഗോന്ധ), മുഹമ്മദ് കൈഫ് (ഫുല്‍പുര്‍), രാം വിലാസ് പാസ്വാന്‍ (ഹാജിപുര്‍), റാബ്രിദേവി, പ്രതാപ് റൂഡി (സരണ്‍),രാഹുൽ ഗാന്ധി (അമേഠി) എന്നിവരാണ് ജനവിധി തേടുന്നവരിൽ പ്രമുഖർ. തൊള്ളായിരത്തോളം സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. മെയ് 12 നാണ് അവസാനഘട്ട വോട്ടെടുപ്പ്.യു.പിക്ക് പുറമെ പശ്ചിമ ബംഗാള്‍(17),ബിഹാര്‍ (ആറ്) എന്നിവിടങ്ങളിലാണ് അവസാനഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. മത്സര ഫലം ഈ മാസം 16 നാണ് പുറത്തു വരുന്നത്.
Leave a Reply