Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പല വേദികളിലും വാൾ വിഴുങ്ങുന്ന അഭ്യാസ പ്രകടനങ്ങൾ ശ്വാസമടക്കിപ്പിടിച്ചാണ് നമ്മൾ കാണാറുള്ളത്. എന്നാൽ വെറോണിക്ക ഹെര്‍ണാണ്ടസ് എന്ന 27 വയസ്സുകാരിയായ ഈ യുവതിയുടെ അഭ്യാസപ്രകടനം നിങ്ങളെ ഇതിനെല്ലാത്തിനുമപ്പുറം അത്ഭുതപ്പെടുത്തുന്നതാണ്. കാരണം ചുറ്റും കൂടി നില്‍ക്കുന്ന കാണികള്‍ക്ക് മുന്നില്‍ പതിനാല് ഇഞ്ച് നീളമുള്ള വാള്‍ വിഴുങ്ങി ഈ അഭ്യാസ പ്രകടനം കാഴ്ച വെയ്ക്കുന്നത് ഒൻപത് മാസം ഗർഭിണിയായ ഒരു യുവതിയാണ്. രണ്ടര വർഷത്തോളമെടുത്താണ് യുവതി വാൾ വിഴുങ്ങാൻ പഠിച്ചത്. വളരെയധികം അപകടം നിറഞ്ഞ പ്രകടനമാണിത്. എന്നാല്‍ ഞാന്‍ ഇതാസ്വദിക്കുന്നുവെന്ന് വെറോണിക്ക പറയുന്നു. തൻറെ ഭര്‍ത്താവായ കെയില്‍ നീലാണ് തനിക്ക് ഈ പ്രകടനം തുടരാനുള്ള പ്രചോദനം നൽകുന്നതെന്നും അവർ പറഞ്ഞു. യുവതിയുടെ രണ്ടാമത്തെ ഗർഭമാണിത്. ആദ്യം ഗര്‍ഭിണിയായിരുന്നപ്പോള്‍ വാളുവിഴുങ്ങാന്‍ യുവതിക്ക് ഭയമായിരുന്നു. മൂര്‍ച്ച കളഞ്ഞ വാളാണ് താന്‍ പ്രകടനത്തിനായി ഉപയോഗിക്കുന്നതെങ്കിലും അതിന്റെ അപകടസാധ്യത തള്ളിക്കളയാവുന്നതല്ലെന്ന് യുവതി പറഞ്ഞു. വായിലൂടെ അന്നനാളം വഴി താഴേയ്ക്ക് കടത്തി വിടുന്ന വാൾ ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലൂടെ വയറ്റിലേക്ക് കയറ്റി അതു പോലെ തന്നെ തിരിച്ചെടുക്കുകയും ചെയ്യുന്നതാണ് ഈ പ്രകടനം.
–
–
–
Leave a Reply