Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:32 am

Menu

Published on March 7, 2018 at 10:40 am

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണ്ട; രാഷ്ട്രീയ കൊലപാതകങ്ങളില്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി

9-political-murder-in-kannur-district-says-cm

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേസില്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെങ്കില്‍ അതുമായി മുന്നോട്ടുപോകുമെന്നും ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭയില്‍ മറുപടി പറയവെ മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതികളുടെ മേല്‍ യു.എ.പി.എ ചുമത്തേട്ട സാഹചര്യമില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ മാത്രം ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ ബിജെപി, സിപിഎം, എസ് ഡി പി ഐ പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയില്‍ ഉള്ളതെന്നും അതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഷുഹൈബ് വധത്തില്‍ നേരിട്ടു പങ്കെടുത്ത അഞ്ചു പ്രതികളെ പിടികൂടിയ പൊലീസ് ഗൂഢാലോചന നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആകെ 11 പ്രതികള്‍ പിടിയിലായി. എല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്.

സംസ്ഥാനത്ത് പൊതുവേ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News