Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 5:46 pm

Menu

Published on September 27, 2014 at 12:07 pm

സിക്സ് പാക്കുള്ള ഒമ്പത് വയസ്സുകാരനായ ബാലൻറെ വീഡിയോ യൂട്യൂബിൽ വൈറലാകുന്നു

9-year-old-get-six-pack

ഇന്ന് യുവതലമുറ സിക്‌സ് പാക് ബോഡിയുണ്ടാക്കാന്‍ കഠിന പ്രയത്‌നം നടത്തുന്നവരാണ്. ഇത്തരക്കാരുടെ കൂട്ടത്തിലേക്ക് ഇതാ ഒമ്പതുവയസ്സുകാരനായ ബാലനും. ഒമ്പതുകാരനായ ഈ ബോഡി ബിൽഡറായ സിക്‌സ് പാക് ബാലൻറെ കിടിലൻ പ്രകടനങ്ങളുടെ വീഡിയോ യൂട്യൂബിൽ വൈറലായിക്കൊണ്ടിരിക്കയാണ്.ഈ വീഡിയോയിലൂടെ തൻറെ മസിൽ പെരുപ്പം പ്രദർശിപ്പിച്ച് എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുകയാണ് ഗിലിയാനോ സ്റ്റോർ എന്ന ഈ ബാലൻ .അച്ഛനും അമ്മയും ഫിറ്റ്‌നസ് തലയ്ക്കു പിടിച്ചവരായതിനാൽ കൊച്ചു കുട്ടിയായിരിക്കുമ്പോൾ തന്നെ ഗിലിയാനോയുടെ ബോഡി ബിൽഡിങ് ആരംഭിച്ചു. കൈകൾ ബാലൻസ് ചെയ്ത് തലകീഴായ ശരീരത്തെ കുത്തനെ മേലോട്ടുയർത്തുന്ന പ്രകടനം കണ്ടാൽ തന്നെ മനസ്സിലാക്കാം ഈ ബാലൻറെ മെയ് വഴക്കം. സ്‌കൂളിലെ അഞ്ചാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗിലിയാനോയുടെ കുടുംബം തന്നെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.ദക്ഷിണ റൊമാനിയയിലെ ഇക്കോണ ഗ്രാമത്തിലാണ് ഇവർ താമസിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News