Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:36 pm

Menu

Published on May 4, 2013 at 5:09 am

90 ലക്ഷത്തിന്റെ കൈക്കൂലി; റെയില്‍വേമന്ത്രിയുടെ അനന്തരവന്‍ അറസ്റ്റില്‍

90-lakh-bribe-railway-ministers-neice-arrested

ന്യൂദല്‍ഹി: കൈക്കൂലിക്കേസില്‍ റെയില്‍വേമന്ത്രി പവന്‍ കുമാര്‍ ബന്‍സാലിന്റെ അനന്തരവന്‍ വിജയ് സിംഗ്ലയെ സി.ബി.ഐ അറസ്റ്റുചെയ്തു. സ്ഥാനക്കയറ്റം നല്‍കിയതിന് റെയില്‍വേ ബോര്‍ഡിലെ അംഗത്തോട് 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് സിംഗ്ലയെ അറസ്റ്റു ചെയ്തത്. സിംഗ്ലക്ക് പണം നല്‍കിയ റെയില്‍വേ ബോര്‍ഡ് അംഗം മഹേഷ് കുമാറിനെയും ഇടനിലക്കാരായി പ്രവര്‍ത്തിച്ച മഞ്ജുനാഥ്, സന്ദീപ് ഗോയല്‍ എന്നിവരെയും സി.ബി.ഐ അറസ്റ്റു ചെയ്തിട്ടുണ്ട്.
പശ്ചിമ റെയില്‍വേ ജനറല്‍ മാനേജരായിരുന്ന മഹേഷ് കുമാറിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് റെയില്‍വേ ബോര്‍ഡംഗമാക്കിയത്.
നേരത്തെ 10 കോടി രൂപയാണ് സിംഗ്ല മഹേഷിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അവസാനം രണ്ടുകോടി രൂപക്ക് ഇടപാട് ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആദ്യഗഡുവായി 90 ലക്ഷം രൂപ കൈപറ്റുകയായിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ സിംഗ്ലയെ അറസ്റ്റു ചെയ്തത്. മഹേഷിന്റെ നീക്കങ്ങളും ഫോണ്‍വിളികളും നിരീക്ഷിച്ചാണ് സിബി.ഐ നീക്കം നടത്തിയത്.
സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ തയ്യാറായിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പാണ് മമതാ ബാനര്‍ജി രാജിവെച്ചതിനെ തുടര്‍ന്ന് ബന്‍സാല്‍ റെയില്‍വേ മന്ത്രിയായി ചുമതലയേറ്റത്.
അതേസമയം, സംഭവത്തിന്റെ ധാര്‍മികഉത്തരവാദിത്തം ഏറ്റെടുത്ത് ബന്‍സാല്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. റെയില്‍വേയില്‍ കൈക്കൂലി നല്‍കാതെ ഒന്നും നടക്കില്ലെന്ന് അവസ്ഥയാണെന്നും മൊത്തം സംവിധാനവും ശുദ്ധീകരിക്കേണ്ടതുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News