Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാണ്‍പൂര്‍:ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദലിത് വൃദ്ധനെ ജീവനോടെ കത്തിച്ചു. ഉത്തര്പ്രദേശ് ഹാമിര്‍പൂർ ക്ഷേത്രത്തിലാണ് ഭക്തർക്ക് മുന്നിൽ വച്ച് വൃദ്ധനെ അക്രമികൾ ജീവനോടെ കത്തിച്ചത്. ചിമ (90) എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് ഭാര്യയ്ക്കും മകനും സഹോദരനുമൊപ്പം പ്രദേശത്തെ മെയ്ദാനി ബാബ ക്ഷേത്രത്തില്‍ പോയപ്പോഴായിരുന്നു സംഭവം.ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും സഞ്ജയ് തിവാരിയെന്നയാളാണ് ചിമയെ തടഞ്ഞിരുന്നത്. എന്നാല്‍ വഴങ്ങാതെ വന്നപ്പോള്‍ കോടാലി ഉപയോഗിച്ച് ആക്രമിക്കുകയും തീ കൊളുത്തുകയുമായിരുന്നു. നിരവധി ഭക്തര്‍ നോക്കി നില്‍ക്കവേയായിരുന്നു ആക്രമണം. തീവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.സംഭവം നടക്കുമ്പോള്‍ തീവാരി അമിതമായി മദ്യപിച്ചിരുന്നു.ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ സംഭവത്തെ തുടര്‍ന്ന് ഒളിവിലാണ് .ബീഫ് ഉപയോഗിച്ചെന്നാരോപിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ചൂടാറും മുമ്പേയാണ് ഉത്തര്‍പ്രദേശില്‍ നിന്നും മതഭ്രാന്തിന്റെയും അയിത്തത്തിന്റെയും ഞെട്ടിക്കുന്ന മറ്റൊരു സംഭവം കൂടി പുറത്ത് വന്നിരിക്കുന്നത്.
Leave a Reply