Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:08 pm

Menu

Published on September 5, 2014 at 10:36 am

ഇന്ത്യയില്‍ പ്രതിദിനം 92 സ്ത്രീകള്‍ മാനഭംഗത്തിന് ഇരയാകുന്നുതായി റിപ്പോര്‍ട്ടുകള്‍

92-women-raped-in-india-every-day

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിനം  ശരാശരി 92 സ്ത്രീകള്‍ മാനഭംഗത്തിന് ഇരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ആണ് ഞെട്ടിക്കുന്ന ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.2012ല്‍ രാജ്യത്ത് 24,923 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2013ല്‍ ഇത് 33,707 ആയി ഉയര്‍ന്നു. ബലാത്സംഗത്തിന് ഇരയായവരില്‍ പകുതിയും 18നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്. 2013ല്‍ 18നും 30നും ഇടയില്‍ പ്രായമുള്ള 15,556 പേരാണ് ബലാത്സംഗത്തിന് ഇരയായത്.2013ല്‍ റിപ്പോര്‍ട്ട് ചെയ്ത 13,304 ബലാത്സംഗ കേസുകളില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളായിരുന്നു ഇരകളായത്. നഗരങ്ങളുടെ കണക്കെടുത്താല്‍ രാജ്യതലസ്ഥാനമായ ദില്ലിയിലാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ദില്ലിയില്‍ പീഡനത്തിന്റെ എണ്ണം ഇരട്ടിയായി. 2012ല്‍ 706 പേരാണ് ബലാത്സംഗത്തിന് ഇരയായതെങ്കില്‍ 2013ല്‍ ഇത് 1636ആയി ഉയര്‍ന്നു. ദിനംപ്രതി ശരാശരി നാലു ബലാത്സംഗ കേസുകളാണ് 2013ല്‍ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ 2013ല്‍ 391 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.സംസ്ഥാനങ്ങളില്‍ മധ്യപ്രദേശിലാണ് 2013ല്‍ ഏറ്റവുമധികം ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 4,335 കേസുകളാണ് മധ്യപ്രദേശില്‍ നിന്ന് 2013ല്‍ റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശില്‍ ഒരു ദിവസം ശരാശരി 11 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജസ്ഥാന്‍(3285), മഹാരാഷ്ട്ര(3063), ഉത്തര്‍പ്രദേശ്(3050)തുടങ്ങിയ സംസ്ഥാനങ്ങളാണ് ബലാത്സംഗക്കേസുകളില്‍ മധ്യപ്രദേശിന് തൊട്ടുപിന്നില്‍. 94 ശതമാനവും വ്യക്തിപരമായി അറിയുന്ന ആളുകളാണ് പീഡിപ്പിക്കുന്നത്. 539 കേസുകളില്‍ രക്ഷിതാക്കളും 10,782 കേസുകളില്‍ അയല്‍വാസികളും 2,315 കേസുകളില്‍ ബന്ധുക്കളുമാണ് പീഡിപ്പിക്കുന്നത്. 18,171 ആളുകള്‍ അറിയാത്തവരും.

Loading...

Leave a Reply

Your email address will not be published.

More News