Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിഷിഗണ്‍: 97 വയസുളള മുത്തശി ഓണററി ഹൈസ്‌കൂൾ ഡിപ്ലോമ സ്വന്തമാക്കി.മിഷിഗണിൽ സ്വദേശിനി മാർഗരറ്റ് തോമെ ബെകിമയ്ക്കാണ് പ്രത്യേക ചടങ്ങിൽ വെച്ച് ഹൈസ്കൂൾ ഡിപ്ലോമ നൽകിയത്.17 വയസില്‍ ഹൈസ്കൂള്‍ പഠനത്തിനിടെ കാന്‍സര്‍ബാധിതയായ മാതാവിനെ ശുശ്രൂഷിക്കുന്നതിനു പഠനം നിര്‍ത്തുകയും മാതാവ് മരിച്ചതിനുശേഷം സഹോദരങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്ത മാര്‍ഗരറ്റിനു എട്ട് പതിറ്റാണ്ട് കാത്തിരിപ്പിനുശേഷമാണു ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞത്.ജീവിതസാഫല്യം നിറവേറ്റാന്‍ കഴിഞ്ഞ അനര്‍ഘ നിമിഷങ്ങളില്‍ സന്തോഷം നിയന്ത്രിക്കാനാകാതെ മുത്തശിയുടെ നയനങ്ങള്‍ ഈറണിഞ്ഞതു ചടങ്ങിനെത്തിയവരുടെ കണ്ണുകളെയും ഈറനണിയിച്ചു. ഹൈസ്കൂള്‍ പഠനസമയത്ത് നല്ല ഗ്രേഡ് നിലനിര്‍ത്തിയിരുന്ന മാര്‍ഗരറ്റിനു സ്കൂള്‍ അലുമ്‌നി അസോസിയേഷന്‍ ഹൈസ്കൂള്‍ ഡിപ്ലോമ ലഭിച്ചതോടെ പുതിയ അംഗത്വം നല്‍കി ആദരിച്ചു. 1936 ബാച്ചില്‍ ഗ്രാജുവേറ്റ് ചെയ്യേണ്ടതായിരുന്നു മാര്‍ഗരറ്റ്. നാലു കുട്ടികളുടെ മാതാവാണു മാര്‍ഗരറ്റ്. മിലിറ്ററി ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് ടെസ് നേരത്തേ മരിച്ചിരുന്നു.
Leave a Reply