Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എല്ലാവർക്കും ഇഷ്ടമുള്ള പഴവർഗ്ഗങ്ങളിൽ ഒന്നാണ് ഓറഞ്ച്. വൈറ്റമിനുകളായ സി, എ, ബി, പലതരത്തിലുള്ള ഡയറ്ററി നാരുകൾ, ബീറ്റ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുള്ളതാണ് ഓറഞ്ച്. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു പോലെ ഉത്തമമാണ് ഓറഞ്ച്. എന്നാൽ പലർക്കും അറിയാത്തത് ഒരു കാര്യമാണ് ഓറഞ്ചിൻറെ കുരുവിനുള്ള ഗുണങ്ങൾ.
–

–
പലരും ഓറഞ്ച് കഴിച്ച് കഴിഞ്ഞാൽ അതിൻറെ കുരു കളയാറാണ് പതിവ്. മറ്റുചിലർ ഇത് കഴിക്കാറും ഉണ്ട്. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയാറുണ്ടെങ്കിലും ഇത് അപകടകാരിയല്ലെന്നാണ് പുതിയ കണ്ടെത്തൽ. ഓറഞ്ചിൻറെ കുരുവിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓറഞ്ചിൻറെ കുരു കഴിക്കുന്നത് നിങ്ങളുടെ ഡയറ്റിനെ സഹായിക്കും.
–

–
ധാരാളം ആൻറി ഓക്സിഡൻറുകളും ഓറഞ്ചിൻറെ കുരുവിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ബലപ്പെടുത്താൻ സഹായിക്കും. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന്‍റെ മെറ്റാബോളിസത്തെ സഹായിക്കാനും ഓറഞ്ചിൻറെ കുരു സഹായിക്കും.
–

Leave a Reply