Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 6:51 pm

Menu

Published on February 28, 2014 at 3:06 pm

യുവതിയെ കടന്നുപിടിച്ചു;മലയാള സിനിമ തിരക്കഥാകൃത്ത് അറസ്റ്റില്‍

malayalam-script-writer-hashir-mohamed-arrested

കൊച്ചി :യുവതിയെ കടന്നു പിടിച്ച മലയാള തിരക്കഥാകൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ഹാഷിര്‍ മുഹമ്മദാണ് അറസ്റ്റിലായത്.കൊച്ചിയിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.പുതിയ സിനിമയുടെ കഥയെഴുതുന്നതിനായി ഫ്ലാറ്റില്‍ മാസങ്ങളായി താമസിച്ചു വന്ന ഹാഷിര്‍ മുഹമ്മദ് ഇന്ന് രാവിലെയാണ് തൊട്ടടുത്ത ഫ്ലാറ്റിലെ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ വിളികേട്ടെത്തിയ ആളുകള്‍ ഇയാളെ കീഴ്‌പ്പെടുത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.ഇയാളുടെ കൈയിൽ  പോലീസ് മയക്കുമരുന്ന് കണ്ടെടുത്തു.

Loading...

Comments are closed.

More News