Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 6:57 pm

Menu

Published on March 11, 2014 at 11:31 am

എല്‍.പി.ജി, പെട്രോളിയം ടാങ്കര്‍ലോറി തൊഴിലാളി സമരം പിന്‍വലിച്ചു

lpg-tanker-lorry-strike-called-off

തിരുവനന്തപുരം:സംസ്ഥാനത്തെ എല്‍.പി.ജി, പെട്രോളിയം ടാങ്കര്‍ തൊഴിലാളികള്‍ നടത്തി വന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു.മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി സംഘടനാപ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം സംഘടനാപ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 2012 ഒക്‌ടോബറില്‍ ചേര്‍ന്ന യോഗത്തില്‍ സ്വീകരിച്ച തീരുമാനങ്ങള്‍ നടപ്പാക്കും. ബള്‍ക്ക് എല്‍പിജി വാഹനങ്ങള്‍ രാവിലെ എട്ടുമുതല്‍ 11 വരെയും, വൈകിട്ടു നാലുമുതല്‍ ആറുവരെയും നഗരപ്രദേശത്ത് ഓടില്ല.മറ്റ് ഉല്‍പന്നങ്ങളായ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം, പാചകവാതകം, രാസപദാര്‍ത്ഥങ്ങള്‍, ഭക്ഷ്യ എണ്ണ എന്നിവ കൊണ്ടുപോകുന്നതിനുള്ള സമയം ബന്ധപ്പെട്ട സ്ഥലങ്ങളിലെ അധികാരികളും ടാങ്കര്‍ ഉടമകളും ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.രണ്ടു ഡ്രൈവറും ഒരു ഹെല്‍പ്പറും വേണമെന്നത് ഒക്ടോബര്‍ 30വരെ ഒഴിവാക്കും. ലൈസന്‍സ് പുതുക്കുമ്പോള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവും പിന്‍വലിക്കുമെന്ന് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.വേതന പരിഷ്‌കരണവും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറുടെ ഉത്തരവ് പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു തൊഴിലാളികള്‍ സമരം നടത്തിയത്. സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ലോറികള്‍ക്ക് ഒരു െ്രെഡവറും ഒരു ഹെല്‍പ്പറും വേണമെന്നും രാവിലെ എട്ടുമുതല്‍ 11 വരെയും വൈകീട്ട് നാലുമുതല്‍ ആറുവരെയും വാഹനങ്ങള്‍ ഓടിക്കാന്‍ പാടില്ലെന്നുമാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറുടെ പുതിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News