Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിലെ യുവ താരനിരയുമായെത്തി സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ‘ ബാംഗ്ലൂര്‍ ഡെയ്‌സി’ നെതിരെ മോഷണ ആരോപണം. ഓസ്‌കാര്‍ ജേതാവ് മാരിയന്‍ കോറ്റിലാര്‍ഡ് അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ ഒന്നിച്ചുചേര്‍ത്തതാണ് ‘ബാംഗ്ലൂര്‍ ഡെയ്‌സി’ന്റെ കഥ എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.യാന്‍ സാമ്വേല്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ ‘ലവ് മി ഇഫ് യു ഡെയര്‍’, 2012ല്‍ പുറത്തിറങ്ങിയ ജാക്യൂസ് ഓഡ്യാര്‍ഡ് സംവിധാനം ചെയ്ത ‘റസ്റ്റ് ആന്റ് ബോണ്‍’ എന്ന ഫ്രഞ്ച് ചിത്രവും മിക്‌സ് ചെയ്താണ് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന് വിമര്‍ശകര്‍ പറയുന്നു.ലവ് മി ഇഫ് യു ഡെയര്‍ ആണ് ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ആദ്യപകുതിയായി പകര്‍ത്തിയിരിക്കുന്നതെന്നും രണ്ടാം പകുതിയില്‍ റസ്റ്റ് ആന്റ് ബോണ്‍ സ്വാധീനം ചെലുത്തിയെന്നും വിമര്‍ശനമുണ്ട്.ഈ രണ്ടു ചിത്രങ്ങളിലെയും നായിക മാരിയന്‍ കോറ്റിലാര്‍ഡ് ആയത് ‘ബാംഗ്ലൂര്‍ ഡെയ്‌സി’ന്റെ കഥാകാരിയും സംവിധായികയുമായ അഞ്ജലി മേനോനെ പ്രചോദിപ്പിച്ചതാകാമെന്ന അഭിപ്രായക്കാരും കുറവല്ല . അഞ്ജലിമേനോന്റെ ‘ഉസ്താദ് ഹോട്ടല്‍’ ടര്‍ക്കിഷ് ചിത്രമായ ‘സോള്‍ കിച്ചന്‍’ അതേപടി പകര്‍ത്തിയതാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു . ചിത്രത്തിലെ ‘നമ്മ ഊരു ബാംഗ്ലൂർ’ എന്ന ഗാനത്തിനെതിരെയും മോഷണ ആരോപണം വന്നിരുന്നു.
–
–
Credit : Bignews Live
Leave a Reply