Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 6:57 pm

Menu

Published on October 20, 2014 at 12:24 pm

എബോള ബാധിച്ച സ്പാനിഷ് നഴ്‌സ് രോഗവിമുക്തയായതായി റിപ്പോര്‍ട്ട്

spanish-ebola-nurse-has-recovered-from-virus

മാന്‍ട്രിഡ്:ആഫ്രിക്കയ്ക്ക് പുറത്ത് എബോള രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തിയായ സ്പെയിന്‍ സ്വദേശിനി നഴ്‌സ് രോഗവിമുക്തയായെന്ന് റിപ്പോര്‍ട്ട്. എബോള ബാധിച്ച് നിരവധി രോഗികള്‍ മരണമടയുന്ന സാഹചര്യത്തില്‍ നഴ്‌സ് എബോള രേഗത്തെ അതിജീവിച്ചുവെന്ന വാര്‍ത്ത വൈദ്യശാസ്ത്രത്തെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കയാണ്. തെരേസാ റൊമേരോ എന്ന സ്പാനിഷ് നഴ്സിന് എബോള ബാധിതരായ രോഗികളെ പരിചരിച്ചതിലൂടെയാണ് രോഗം പിടിപെട്ടത്. തെരേസയുടെ ശരീരം എബോള വൈറസിനെ നിരാകരിച്ചെന്ന് സ്പാനിഷ് മെഡിക്കല്‍ അധികൃതര്‍ പറഞ്ഞു.നടത്തിയ മൂന്ന് പരിശോധന ഫലത്തിലും തെരേസയുടെ ശരീരത്തില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അവസാന പരിശോധനക്ക് ശേഷം ഇതിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കാനാകുമെന്ന് തെരേസയെ ശ്രുസൂഷിക്കുന്ന മാഡ്രിഡിലെ കരോള 3 ഹോസ്പിറ്റല്‍ മൈക്രോ വിഭാഗം ഡയരക്ടര്‍ പറഞ്ഞു. എബോള ബാധിച്ച് ഇതുവരെ 3800-ല്‍ അധികം ആളുകള്‍ മരിച്ചു. 7200-ല്‍ അധികം ആളുകള്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News