Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ ഡോക്ടര്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബിബാഗില്‍ നിന്നുമാണ് ഇരുവരെയും പൊലിസ് പിടികൂടിയത്. സംഭവത്തിനു പിന്നില്‍ ഒരു ഡോക്ടറാണെന്നും അയാളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലിസ് അറിയിച്ചു. അക്രമണത്തിന് വിധേയയായ വനിതാ ഡോക്ടറെ പത്തുവര്‍ഷമായി അറിയുന്ന ഡോ. അജയ് യാദവ് അവരുടെ സഹപാഠിയാണ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വൈഭവ് എന്ന പരിചയക്കാരനെ ഉപയോഗിച്ച് രണ്ടു വാടക ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി. ഇവരാണ് ആക്രമണം നടത്തിയത്. ഇവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. 25,000 രൂപക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചത്. മോഷ്ടിച്ച ബൈക്കിലാണ് ഇവര്‍ ആക്രമണം നടത്തിയത്.മുഖത്ത് സാരമായി പൊള്ളലേറ്റ വനിതാ ഡോക്ടര്‍ ചികില്‍സയിലാണ്. ഇവര്‍ക്ക് വലതുകണ്ണിനു ഭാഗികമായി കാഴ്ചശക്തി തിരിച്ചുകിട്ടിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മാര്‍ക്കറ്റിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് അക്രമികളെ പിടികൂടിയത്.
Leave a Reply