Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഹമ്മദാബാദ്: ആമിര്‍ ഖാന്‍ ചിത്രം പി.കെ പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള തിയറ്ററിന് നേരെയാണ് ആക്രമണം നടന്നത്. പികെയുടെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബജ്‌റംഗ്ദളിന്റെ പ്രതിഷേധം. രണ്ട് തീയേറ്ററുകള്‍ക്ക് നേരെയാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. സിറ്റി ഗോള്‍ഡ്, ശിവ എന്നീ തീയേറ്ററുകള്‍ക്ക് നേര്‍ക്കായിരുന്നു ആക്രമണം.. തിയേറ്റര്‍ അടിച്ചുതകര്‍ക്കുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 40 പേര് അടങ്ങുന്ന സംഘമാണ് തിയേറ്ററില്‍ എത്തി അക്രമം അഴിച്ചുവിട്ടത്.തീയേറ്ററുകള്‍ ആക്രമിക്കുന്ന വിവരം അറിഞ്ഞ് പോലീസ് പാഞ്ഞെത്തിയെങ്കിലും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.യോഗാ പരിശീലകന്‍ ബാബാ രാംദേവും ശിവസേനയും മുന്‍ദിവസങ്ങളില്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയുന്നു. ശിവനെ അവഹേളിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് ബജ്‌റംഗ്ദള്‍,ശിവസേനാ എന്നീ സംഘടനകളുടെ ആക്ഷേപം. എന്നാല്‍ പ്രതിഷേധങ്ങള്‍ സിനിമയുടെ പ്രദര്‍ശനവിജയത്തെ ബാധിച്ചില്ല. ബോളിവുഡ് വര്‍ഷാന്ത്യബോക്‌സ് ഓഫീസിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം.
Leave a Reply