Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പട്‌ന: ഭിക്ഷാടനമാണ് തൊഴിൽ എങ്കിലും 32 കാരനായ പപ്പു കുമാറിന്റെ സ്വത്ത് വിവരങ്ങൾ കേട്ടാൽ ആരുമൊന്ന് ഞെട്ടും. 1.25 കോടി രൂപ വില വരുന്ന 2,000 സ്‌ക്വയർ ഫീറ്റ് സ്ഥലം, ദേശസാത്കൃത ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലുമായി 4 അക്കൗണ്ടുകൾ, 4 ബാങ്കുകളിലുമായി 5 ലക്ഷം രൂപയുടെ കാഷ് ബാലൻസ്, വായ്പ നൽകുന്നതിൽ നിന്നും ലഭിക്കുന്ന പലിശ…. ഇങ്ങനെ പോകുന്നു സമ്പാദ്യങ്ങൾ.കഴിഞ്ഞ ഏഴുവര്‍ഷമായി ഇയാള്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷാടനം നടത്തിവരുന്നു. കൈക്കും കാലിനും സ്വാധീനമില്ലാത്ത ഇയാള്‍ക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ തന്നെയാണ് താമസവും. റെയ്ല്‍വേ ഉദ്യോഗസ്ഥര്‍ ഇവിടെ നിന്നു ഭിക്ഷക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. അങ്ങനയൊരു ഒഴിപ്പിക്കലിനിടയിലാണ് പപ്പുവിന്‍റെ സമ്പത്തിനെക്കുറിച്ച് റെയ്ല്‍വേ ഉദ്യോഗസ്ഥര്‍ അറിയുന്നത്. നാലു എടിഎം കാര്‍ഡുകളാണ് പൊലീസിന് പപ്പുവിന്‍റെ ഭാണ്ഡക്കെട്ടില്‍ നിന്നു ലഭിക്കുന്നത്. അഞ്ചു ലക്ഷം രൂപ ബാലന്‍സുള്ളതായിരുന്നു എടിഎം കാര്‍ഡുകള്‍.എഞ്ചിനീയര്‍ ആകാന്‍ ആഗ്രഹിച്ചിരുന്നു പപ്പുവിന്റെ ജീവിതം മാറ്റി മറിച്ചത് ഒരു അപകടമായിരുന്നു. അപകടത്തെ തുടര്‍ന്ന് കൈകാലുകള്‍ക്ക് ബലക്ഷയം വന്നതോടെ വീട്ടുകാരും പപ്പുവിനെ ഉപേക്ഷിച്ചു. ഇതോടെയാണ് യാചന തൊഴിലാക്കി മാറ്റിയത്. പിതാവിന്റെ മരണശേഷം ലഭിച്ച സ്വത്ത് വിറ്റ പൈസ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുകയായിരുന്നു. നല്ല വരുമാനം ലഭിച്ചതോടെ പലിശയ്ക്ക് കടം നല്‍കിയും പണമുണ്ടാക്കിയതായി പപ്പു പറയുന്നു.
Leave a Reply