Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: രാജ്യത്ത് 857 അശ്ലീല വെബ്സൈറ്റുകൾക്കു വിലക്കേർപ്പെടുത്തിയ നടപടി താൽക്കാലികം മാത്രമെന്ന് കേന്ദ്രസർക്കാർ. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്ന സൈറ്റുകൾ തടയണം എന്ന സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്ന് ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥർ വിശദീകരിച്ചു. താലിബാൻ അജണ്ടയാണ് സർക്കാർ നടപ്പാക്കുന്നതെന്ന വിമർശനം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തള്ളി.
അശ്ലീല വെബ്സൈറ്റുകൾക്കു വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്. സർക്കാരിന്റെ നടപടി സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും താൽക്കാലികമാണെന്നും ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന അശ്ലീല വെബ്സൈറ്റുകൾ നിയന്ത്രിക്കുന്നതിനു ദീർഘകാല സംവിധാനം കൊണ്ടുവരും. പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയോ ഓംബുഡ്സ്മാനെ നിയോഗിച്ചോ അശ്ലീല വെബ്സൈറ്റുകൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ഇന്റർനെറ്റ് സ്വാതന്ത്ര്യം തടയാൻ സർക്കാരിന് ഉദ്ദേശമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും വ്യക്തമാക്കി.
Leave a Reply