Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏറെ കാത്തിരുന്ന വിൻഡോസ് 10 പിസിയിൽ ഇൻസ്റ്റാൾ ചെയ്തപ്പോൾ അത് ഇതുപോലൊരു പണിയാവുമെന്നത് ഈ യുവാവ് സ്വപ്നത്തിൽ പോലും കരുതികാണില്ല. ഒരു റെഡിഫ് യൂസറായ ഫാൾഒൗട്ട് ബോസിനാണ് ഇത്തരമൊരു അനുഭവമുണ്ടായിരിക്കുന്നത്. ഉറങ്ങാൻ പോകുന്നതിനു മുമ്പ് വിൻഡോസ് 10 ഇൻസ്റ്റാൾ ചെയ്യാൻ വച്ചു തൊട്ടടുത്ത ദിവസം എഴുന്നേറ്റ ഇയാളെ കാത്തിരുന്നത് ദേഷ്യം വന്നു ചുവന്നിരിക്കുന്ന ഭാര്യയുടെ മുഖമാണ്. നോക്കുമ്പോള്‍ മറ്റാരും കാണാതെ താന്‍ ഇതുവരെ സൂക്ഷിച്ച തന്റെ ബ്ലൂഫിലിമുകള്‍ ഡെസ്റ്റോപ്പില്‍ സ്‌ക്രീന്‍ സേവറായി ചാടിക്കളിക്കുന്നു. തന്റെ ഭര്‍ത്താവിന് ഈ വക ദുശ്ശീലങ്ങളൊന്നുമില്ലെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു ഭാര്യ ഭര്‍ത്താവിന്റെ ബ്ലൂഫിലിമുകളുടെ ശേഖരം കണ്ട് പിണങ്ങിപ്പോവുകയും ചെയ്തു. സ്ലൈഡ് ഷോ ആയി വരുന്ന ചിത്രങ്ങൾ എങ്ങനെ മാറ്റുമെന്നറിയാതെ ആദ്യം കൺഫ്യൂഷനിലായ യൂസർ പിന്നീട് റൈറ്റ് ക്ലിക്ക് ചെയ്ത് ടേൺ ലൈവ് ടൈൽ ഓഫ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തതോടെയാണ് പോൺ ചിത്രങ്ങൾ ഒന്നടങ്ങിയത്. സ്ക്രീൻ സേവറിൽ ചിത്രങ്ങൾ വന്നത് മനപ്പൂർവമല്ലെന്നു വ്യക്തമാക്കി തെറ്റ് ഏറ്റുപറഞ്ഞതോടെയാണ് ഭാര്യയെ ഒരുവിധം ബോസ് സമാധാനിപ്പിച്ചത്. എങ്കിലും താൻ ഒരു ഫോൾഡറിലാക്കി ഒളിപ്പിച്ചുവച്ച ചിത്രങ്ങൾ വിൻഡോസ് 10 ഇൻസ്റ്റാൾ ചെയ്തതോടെ പുറത്തായതിന്റെ കലിപ്പിലാണ് കക്ഷി ഇപ്പോഴും.മൈ പിക്ചേഴ്സ് എന്ന ഫോൾഡറിൽ സേവ് ചെയ്ത ചിത്രങ്ങളാണ് വിൻഡോസ് 10 ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഓട്ടോമാറ്റിക്കായി സ്ക്രീൻ സേവറാകുന്നതെന്നും ഇയാൾ കണ്ടുപിടിച്ചു. അതിനാൽ സ്വകാര്യ ചിത്രങ്ങൾ മൈ പിക്ചേഴ്സ് ഫോൾഡറിൽ സേവ് ചെയ്ത് തന്റെ അബദ്ധം ഇനി ഒരാൾക്കും ഉണ്ടാകരുതെന്നാണ് ഫാൾഒൗട്ട് ബോസിന്റെ അപേക്ഷ. കഴിഞ്ഞ മാസം വിന്‍ഡോസ് 10 ലോഞ്ച് ചെയ്യുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് മൈക്രോസോഫ്റ്റ് മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സിസ്റ്റം ഇതിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ അവ നിര്‍ബന്ധമായി പാലിക്കണമെന്ന് യൂസര്‍മാരോട് നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നു.എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് പുറമെ വിന്‍ഡോസ് 10 അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ ഫാള്‍ഔട്ട്‌ബോസിനുണ്ടായത് പോലുള്ള അനുഭവങ്ങളുമുണ്ടാകാനുള്ള മുന്നറിയിപ്പാണ് ഈ സംഭവം നമുക്ക് അർത്ഥമാക്കി തരുന്നത്.
Leave a Reply