Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബഡായി ബംഗ്ലാവെന്ന ടെലിവിഷന്‍ പരിപാടിയില്‍ രമേഷ് പിഷാരടിയുടെ ഭാര്യയുടെ വേഷത്തിലെത്തി ജനശ്രദ്ധ പിടിച്ചു പറ്റിയ ആര്യയാണ് കഴിഞ്ഞ കുറച്ചു ദിവസമായി മലയാളികളുടെ ചര്‍ച്ചാ വിഷയം. ആര്യയുടെ ഫോട്ടോ ഷൂട്ടാണ് താരത്തെ ആക്ഷേപിക്കാനിടയായത്. സോഷ്യല്‍ മീഡിയയിലെ ആക്ഷേപങ്ങളോടും പരിഹാസങ്ങളോടും ആര്യ പ്രതികരിക്കുന്നു.
ആര്യ പറയുന്നത് ഇങ്ങനെ: അടിസ്ഥാനപരമായി താനൊരു മോഡലാണ്.മോഡലിങാണ് എനിക്ക് അഭിനയത്തിലേക്ക് വഴിതെളിച്ചുതന്നത്. ഞാന്‍ പണത്തിനുവേണ്ടി തുണിയുരിഞ്ഞുവെന്ന് പറയുന്നവര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാന്‍ എന്റെ കയ്യിലെ കാശ് മുടക്കിയാണ് ആ ഫോട്ടോ ഷൂട്ട് നടത്തിയത്.എഴ് മാസം മുമ്പ് എന്റെ വര്‍ക്കിന് പ്രെമോഷന്‍ നല്‍കുന്നതിന് വേണ്ടിയായിരുന്നു അത്.പക്ഷേ അതിന്റെ മേക്കിങ് വീഡിയോ ചെയ്ത ഒരു ഫിലിം പ്രമോഷന്‍ വെബ്‌സൈറ്റ് അത് എന്നോടും ഫോട്ടോഗ്രാഫര്‍ സരിത് സി. വര്‍മയോടും ചോദിക്കാതെ നെറ്റിലിടുകയായിരുന്നു. അവരോട് ഇക്കാര്യം അന്വേഷിച്ചപ്പോള്‍ എന്നെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. എനിക്ക് ഇതുകൊണ്ട് നേട്ടം ഉണ്ടാവുകയേ ഉള്ളുവെന്നും അവര്‍ പറഞ്ഞു. ഞാനത് നീക്കം ചെയ്യാന്‍ പറഞ്ഞപ്പോഴേക്കും സംഗതി വൈറലായിരുന്നു. പിന്നെ ഞാന്‍ പിഷാരടിയുടെ ഭാര്യയല്ലെന്നും ബഡായി ബംഗ്ലാവിലെ വിവരക്കേട് എഴുന്നള്ളിക്കുന്ന പെണ്‍കുട്ടിയല്ലെന്നും മനസിലാക്കാന്‍ മലയാളിക്ക് കഴിയുമെന്നും ആര്യ പറയുന്നു.
Leave a Reply