Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പഴം കഴിച്ചുകഴിഞ്ഞതിന് ശേഷം അതിൻറെ തൊലി കളയുന്നവരാണ് നമ്മള്‍ എല്ലാവരും.എന്നാല്‍ ഇനി പഴത്തോല്‍ അങ്ങനെ കളയണ്ട. തടി കുറയ്ക്കാനും പഴത്തോലിനു കഴിയുമെന്നാണ് വിദഗ്ദർ പറയുന്നത് .അതെ ,സംഗതി സത്യമാണ്… ശരീരത്തിലെ അമിത ഭാരം കുറയ്ക്കാൻ പഴത്തൊലി അത്യുത്തമമാണെന്നാണ് വിദഗ്ദർ കണ്ടെത്തിയിരിക്കുന്നത്.മൈസൂര്‍പൂവന്‍ പഴത്തിന്റെ തോലാണ് തടി കുറയ്ക്കാന്‍ ഉത്തമം. ഇതില്‍ അടങ്ങിയിട്ടള്ള പൊട്ടാസ്യം തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.തടി കുറയ്ക്കുന്ന കാര്യത്തില്‍ റോബസ്റ്റ് പഴത്തിന്റെ തൊലിയും ഒട്ടും പുറകിലല്ല. സാലഡ് രൂപത്തിലോ മറ്റ് പച്ചക്കറികളുടെ കൂടെ കഴിക്കാവുന്നതേ ഉള്ളൂ. ഇത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഇതിലൂടെ അമിത കൊഴുപ്പിനെ തടയുകയും ചെയ്യും.പഴത്തോല്‍ ജ്യൂസും നമ്മുടെ ശരീരത്തിലെ അധികമുള്ള കലോറിയെ എരിച്ചു കളയും. ഇതിലൂടെ തടി കുറയുകയും ചെയ്യും.രാവിലെ എഴുന്നേറ്റ് ചായ കുടിച്ചില്ലെങ്കില്‍ നമുക്ക് ആ ദിവസം ശരിയാവില്ല. എന്നാല്‍ ചായയ്ക്കു പകരം വെറും വയറ്റില്‍ പഴത്തോലും തേനും മിക്‌സ് ചെയ്ത് കഴിക്കുന്നത് ഗുണം ചെയ്യും. പഴത്തിന്റെ തോല്‍ ചെറുതായി അരിഞ്ഞ് ഉപ്പും കുരുമുളകും കൂട്ടി കഴിക്കുന്നത് ഉത്തമമാണ്. അത്താഴശേഷായതിനാല്‍ നല്ല ഉറക്കം കിട്ടാനും ഇത് കാരണമാകും. ഉറങ്ങുന്നതിലൂടെ തന്നെ തടി കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട.ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും പഴത്തിന്റെ തൊലി കഴിക്കുന്നത് ശീലമാക്കണമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.അതുകൊണ്ട് ഇനി പഴം കഴിച്ച ശേഷം പഴത്തൊലി കളയേണ്ടതില്ല…
Leave a Reply