Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മംഗലാപുരം: ഹിന്ദു യുവതിയോട് സംസാരിച്ചതിന് സംസാരിച്ചതിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം വിവസ്ത്രനാക്കി കെട്ടിയിട്ടു.സംഭവവുമായി ബന്ധപ്പെട്ട് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരായ 13 പേരെ അറസ്റ്റ് ചെയ്തു .മംഗളൂരുവിലെ അത്തവാറില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.ഹിന്ദു സമുദായത്തില്‍പെട്ട സ്ത്രീയോടൊപ്പം യാത്ര ചെയ്ത മുസ്ലിം യുവാവിനെയാണ് വൈദ്യുതി പോസ്റ്റില്‍ ബന്ധിച്ച ശേഷം 20ഓളം പേര്‍ ചേര്‍ന്ന് വിവസ്ത്രനാക്കി മര്‍ദ്ദിച്ചത്. സംഭവമറിഞ്ഞെത്തിയ പ്രാദേശിക കേബിള്‍ ടെലിവിഷന്‍ ചാനലുകളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇതോടെയാണ് സംഭവത്തെ കുറിച്ച് പോലീസ് അറിയുന്നത്. മംഗളൂരിലുള്ള ഒരു കടയിലെ മാനേജരായ യുവാവിനും സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന യുവതിക്കുമാണ് അപമാനം നേരിടേണ്ടി വന്നത്. മാനേജരോട് യുവതി രണ്ടായിരം രൂപ കടം ചോദിച്ചിരുന്നു. ഇതേതുടര്‍ന്ന് എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാനാണ് ഇരുവരും ടൗണിലെത്തിയത്.ഇതിനിടെ കൈയ്യില്‍ കത്തിയുമായി ശ്ലോകങ്ങളും ചൊല്ലിയെത്തിയ സംഘം തങ്ങളെ ഉപദ്രവിക്കുകയായിരുവെന്നാണ് യുവാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത് . യുവാവിനെ ചാട്ടകൊണ്ട് അടിക്കുന്നതിനിടെ തടസവുമായി ചെന്ന യുവതിയെ സംഘാംഗങ്ങള്‍ അടിച്ചു പരിക്കേല്‍പ്പിച്ചു.
Leave a Reply