Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയിൽ മമ്മൂട്ടിയുമൊത്തുള്ള ഒരു സൗഹൃദ സംഭാഷണം ഓർത്തെടുക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍.
‘വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ബിസിനസ് രംഗത്ത് ഭാഗ്യ പരീക്ഷണം നടത്തി വന്‍ നഷ്ടമുണ്ടാക്കി. അതില്‍ നിന്നും രക്ഷപ്പെടാനുള്ള ഏകവഴി മമ്മൂട്ടിയുമായുള്ള ഒരു ചിത്രമായിരുന്നു. ആ സമയത്ത് അദ്ദേഹം വളരെ തിരക്കിലായിരുന്നു. ഞാനിക്കാര്യം സൂചിപ്പിച്ചപ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ച് ഡേറ്റ് അറിയിക്കാമെന്നുപറഞ്ഞു. എന്നാല്‍ അതിനു താമസിച്ചപ്പോള്‍ ഞാന്‍ അക്ഷമനായി. എന്നാല്‍ അധികം താമസിയാതെ തന്നെ ഞങ്ങള്‍ ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തിനുവേണ്ടി ഒരുമിച്ചു.’
‘ചിത്രീകരണത്തിനിടെ അദ്ദേഹം എന്നെ ഉപദേശിച്ചു- മേനോന്‍, ഇവിടെ നിരവധി സംവിധായകരുണ്ട്. പക്ഷെ നിങ്ങളെപ്പോലൊരു ഫിലിംമേക്കര്‍ നടന്മാരുടെ ഡേറ്റിനുവേണ്ടി കാത്തിരുന്ന് സമയം പാഴാക്കരുത്.’ ബാലചന്ദ്ര മേനോന്‍ വ്യക്തമാക്കി.
ബാലചന്ദ്ര മേനോന്റെ ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന ചിത്രത്തിന്റെ ഭാഗമായി നടത്തിയ ഒരുപരിപാടിയില്‍ അദ്ദേഹത്തിനൊപ്പം മമ്മൂട്ടിയും പങ്കെടുത്തിരുന്നു. ചടങ്ങിനിടെ മമ്മൂട്ടിയുമൊത്തുള്ള സിനിമാ അനുഭവങ്ങള്‍ സ്മരിച്ചുകൊണ്ടാണ് ബാലചന്ദ്രമേനോന്‍ ഇക്കാര്യം പറഞ്ഞത്.
ടാലന്റിലും ലുക്കിലും എല്ലാം തികഞ്ഞയാളാണ് മമ്മൂട്ടിയെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞു. പലര്‍ക്കും ഇക്കാര്യത്തില്‍ മമ്മൂട്ടിയോട് അസൂയ തോന്നാറുണ്ട്. അദ്ദേഹത്തിന് ആരോടെങ്കിലും അസൂസയുണ്ടെങ്കില്‍ അത് തന്നോടാണെന്നും ബാലചന്ദ്ര മേനോന്‍ അഭിപ്രായപ്പെട്ടു.
മമ്മൂട്ടി സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നുണ്ട് അടുത്തിടെ കേട്ടിരുന്നു എന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞയുടന്‍ അങ്ങനെയൊരു പദ്ധതിയില്ലെന്ന മറുപടിയുമായി മമ്മൂട്ടി രംഗത്തെത്തി. എന്നാല്‍ ‘ഇപ്പോള്‍ എനിക്ക് ഉറപ്പാണ് അദ്ദേഹം സംവിധാനം ചെയ്യുമെന്ന്’ എന്നായിരുന്നു ബാലചന്ദ്ര മേനോന്റെ മറുപടി.
Leave a Reply