Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: ലൈംഗീക പീഡനത്തെതുടര്‍ന്ന് ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്തു. മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരമായ മദിനേനി ദുര്‍ഗ ഭവാനി(30) ആണ് ആത്മഹത്യ ചെയ്തത്. വിജയവാഡയിലുള്ള വീടിനുള്ളില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഭാവനിയെ കണ്ടെത്തിയത്.
രഞ്ജിയില്‍ മികച്ച ഓള്‍റൗണ്ടറായിരുന്ന ഭവാനി ആന്ധ്രപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിക്കെതിരെ ലൈംഗിക പീഡനത്തിന് നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ പരാതി പിന്‍വലിച്ചു. സമ്മര്‍ദം കാരണമാണ് പരാതി പിന്‍വലിച്ചതെന്ന് ഭവാനി പിന്നീട് മാധ്യമങ്ങളോട് പറയുകയുണ്ടായി.
ബന്ധുവായ ദുര്‍ഗാംബയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ ഭാവനിയെ കണ്ടത്.തുടര്‍ന്ന് ഇവര്‍ വിവരം ഭവാനിയുടെ സഹോദരനെ അറിയിക്കുകയായിരുന്നു. അമ്മയെ സന്ദര്‍ശിച്ച ശേഷമാണ് താരം ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലൈംഗിക പീഡനം സംബന്ധിച്ച കാരണങ്ങളാണോ അതോ കുടുംബവഴക്കാണോ ആത്മഹത്യയ്ക്ക് കാരണം എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ സത്യപ്രസാദാണ് ഭവാനിയുടെ ഭര്‍ത്താവ്.
Leave a Reply