Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: എസ്.ബി.ടി അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ ഇന്ന് പണി മുടക്കും.എസ്.ബി.ടി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐ.യില്‍ ലയിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍ എന്നീ ബാങ്കുകളിലെ 45,000ത്തില്‍പരം ജീവനക്കാരാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ. ഐ.ബി.ഇ.എ) ആഹ്വാനപ്രകാരമാണ് പണിമുടക്ക്. ബാങ്കുശാഖകളുടെയും തൊഴിലാളികളുടെയും പുനഃക്രമീകരണത്തിലൂടെ ആഗോളവിപണിയില്‍ പ്രവേശിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
Leave a Reply