Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:22 am

Menu

Published on October 7, 2013 at 1:31 pm

ക്ലാസ്സിൽ അധ്യാപകന്‍ തുണിയഴിപ്പിച്ചു ; 15കാരൻ ആത്മഹത്യ ചെയ്തു

a-15-year-old-dalit-boy-forced-to-strip-in-class

ഭോപ്പാൽ : അധ്യാപകന്‍ തുണിയഴിപ്പിച്ചതില്‍ മനംനൊന്ത് ആത്മഹ്യയ്ക്ക് ശ്രമിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ദളിത് ബാലനായ രോഹിത് മെഹ്‌റ (15) ആണ് അധ്യാപകന്‍റെ നടപടിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. സിയോണി മാല്‍വയിലെ ഒരു ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് രോഹിത്. പരീക്ഷ നടക്കുന്നതിനിടയില്‍ കള്ളത്തരം കാട്ടിയെന്ന് ആരോപിച്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ മുന്നില്‍ വച്ച് രോഹിത് മെഹ്‌റയോട് ട്രൗസര്‍ അഴിയ്ക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു. ക്ളാസില്‍ ഇത്തരത്തില്‍ അപമാനിയ്ക്കപ്പെട്ടതിനെത്തുടര്‍ന്ന് വിഷമത്തിലായ ആണ്‍കുട്ടി ഹോഷംഗബാദിലുള്ള വീട്ടിലെത്തിയ ശേഷം തൂങ്ങി മരിയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ആണ്‍കുട്ടിയെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസത്തിന് ശേഷമാണ് കുട്ടി മരിയ്ക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയോട് പരസ്യമായി വസ്ത്രങ്ങള്‍ അഴിയ്ക്കാന്‍ അധ്യാപകനായ പ്രമോദ് പ്രജാപതി പറഞ്ഞിരുന്നു. ഭോപ്പാലില്‍ ഇതിന് മുന്‍പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News