Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ:മുംബൈയിലെ ഒഷീവരയിൽ ബ്രിട്ടീഷ് വംശജയും സഹനടിയുമായ 24 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. രണ്ട് കൂട്ടുകാരോടൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവേയാണ് ഇവര്‍ക്കുനേരെ പീഡനശ്രമം ഉണ്ടായത്. അക്രമിയായ ഗൗരവ് ഗുപ്തയെ പോലീസ് ഓടിച്ചിട്ട് പിടിച്ച് അറസ്റ്റ് ചെയ്തു.
വൈകുന്നേരം ഏഴുമണിയോടെ കൂട്ടുകാരോടൊപ്പം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു നടി. ഇവരുടെ കൂടെ ഉണ്ടായിരുന്നവരും ബ്രീട്ടീഷുകാരായിരുന്നു. ലിങ്ക് റോഡിലെത്തിയപ്പോള്‍ ട്രാഫിക് ജാമില്‍ കുടുങ്ങിയ ഓട്ടോറിക്ഷയിലേക്ക് കയറി ഗൗരവ് ഗുപ്ത നടിയെ കയറിപ്പിടിക്കുകയായിരുന്നു. മുംബൈയില്‍ ബ്രിട്ടീഷ് വംശജയ്ക്ക് നേരെ പീഡനശ്രമം നടി ഒച്ചവെച്ചതോടെ ഇയാള്‍ ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങിയോടി. എന്നാല്‍ പരിസരത്തുണ്ടായിരുന്ന മൂന്ന് പോലീസുകാരും മറ്റുചിലരും ചേര്‍ന്ന് ഇയാളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. എന്നാല്‍ അറിയാതെ ദേഹത്ത് മുട്ടിയതാണ് എന്നും അപമാനിക്കാന്‍ ശ്രമം നടത്തിയിട്ടില്ല എന്നും അറസ്റ്റിലായ ഗുപ്ത പോലീസിനോട് പറഞ്ഞു. മഹാനഗരമായ മുംബൈയില്‍ സ്ത്രീകള്‍ക്കെതിരായ അക്രമസംഭവങ്ങള്‍ കൂടിവരികയാണ്.
Leave a Reply