Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൂനെ: അഞ്ചു രൂപ നല്‍കാനുള്ള തര്‍ക്കം മൂത്ത് വിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊന്നു. പൂനെയിലെ പിംപ്രി ചിഞ്ച്വാദിലെ ഒന്‍പാതാം ക്ലാസ്സ് വിദ്യാര്‍ഥികളാണ് പരസ്പരം ഏറ്റുമുട്ടിയതും ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചതും. ഒക്ടോബര്‍ 21 നാണ് സംഭവം നടക്കുന്നത്. റിഷികേശ് ബാപു സരോദെ (14) എന്ന വിദ്യാര്‍ഥിയാണ് സഹപാഠിയുടെ മര്‍ദ്ദനമേറ്റത്.സ്‌കൂളില്‍ പഠനത്തിൻറെ ഭാഗമായുള്ള ഒരു പ്രൊജക്ട് തയാറാക്കുന്നതിന് വേണ്ടി റിഷികേശ് തൻറെ സഹപാഠിയോട് നേരത്തെ 15 രൂപ കടംവാങ്ങിയിരുന്നു. അതില്‍ 10 രൂപ പിറ്റേന്ന് തന്നെ തിരിച്ചുനല്‍കി. അവശേഷിച്ച അഞ്ച് രൂപ തിങ്കളാഴ്ച സ്‌കൂള്‍ തുറന്നപ്പോള്‍ സഹപാഠി ആവശ്യപ്പെട്ടു. ഇതിനെതുടര്‍ന്ന് ക്ലാസ് മുറിയില്‍ തര്‍ക്കമുണ്ടായപ്പോള്‍ റിഷികേശിനെ സഹപാഠി അടിക്കുകയും തറയിലേക്ക് തള്ളിയിടുകയുമായിരുന്നു.വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ റിഷികേശിനെ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് പിമ്പരി പി.എം.സി. ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. സംഭവത്തില്‍ സഹപാഠിക്കെതിരെ ജുവനൈല്‍ നിയമം 302 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
Leave a Reply