Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: അതീവ സുരക്ഷാമേഖലയായ ബാബ അറ്റോമിക് റിസേര്‍ച്ച് സെന്ററിൽ (ബാര്‍ക്ക്) സുരക്ഷാ വീഴ്ച. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഹെലിക്യാമാണ് ക്യാംപസില്‍ കടന്നത്.
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സിലെ ഒരു പ്രൊഫസറാണ് ബാര്‍ക്കിനു മുകളിലൂടെ ഹെലിക്യാം പറക്കുന്നത് ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ഇതിന്‍റെ ചിത്രം മൊബൈലില്‍ പകര്‍ത്തുകയും പൊലീസിന് കൈമാറുകയും ചെയ്തു.
ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഒരുസംഘം ആളുകള്‍ കാറില്‍ നീങ്ങിയതായും അദ്ദേഹം പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. രാജ്യത്ത് ഡ്രോണ്‍ പറത്തുന്നത് നിയമവിരുദ്ധമാണ്.
ബാബ അറ്റോമിക് റിസേര്‍ച്ച് സെന്‍ററും ന്യൂക്ലിയര്‍ ലാബുകളുമെല്ലാം ഭീകരരുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്ളതാണ്. ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Leave a Reply