Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ട് അത്യാസന്ന നിലയിലായ രോഗി ശസ്‌ത്രക്രിയയ്‌ക്കിടയിൽ പാട്ട് പാടണമെന്ന് ഡോക്‌ടര്‍മാര്‍.പ്രശസ്‌തനായ ഒപേറ ഗായകന്‍ ആംബ്രോസ് ബാജെക്-ലപാജ്ഞെയാണ് ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ട് മേജര്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായതും, ആ സമയത്ത് പാട്ടുപാടിയതും. ഏറെ ശ്രമകരമായ ശസ്‌ത്രക്രിയയാതിനാല്‍ സംസാരശേഷി എന്നെന്നേക്കുമായി നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ട്. അതിനാലാണ് ഗായകന്‍ കൂടിയായ ആംബ്രോസ് പാട്ടുപാടണമെന്ന് ഡോക്‌ടര്‍മാര്‍ ആവശ്യപ്പെട്ടത്. മയക്കി ശസ്‌ത്രക്രിയ ചെയ്താല്‍ സംസാരശേഷി നഷ്ടപ്പെട്ടാല്‍ ഡോക്‌ടര്‍മാര്‍ക്ക് അറിയാന്‍ സാധിക്കില്ല. അതുകൊണ്ടാണ് മയക്കാതെ ആംബ്രോസിനെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയത്. ഏതായാലും ശസ്‌ത്രക്രിയ വിജയകരമായിരുന്നുവെന്നും ആംബ്രോസ് സുഖംപ്രാപിച്ചുവരികയാണെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു. ആംബ്രോസിന്റെ സഹകരണം കൊണ്ടുമാത്രമാണ് വിജയകരമായി ശസ്‌ത്രക്രിയ പൂര്‍ത്തീകരിക്കാനായതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
വീഡിയോ കാണാം…
–
–
Leave a Reply